കൈരളി ഖോർഫക്കാൻ യൂണിറ്റ് ഇഫ്താർ സംഗമം നടത്തി
Saturday, July 2, 2016 7:52 AM IST
ഫുജൈറ: കൈരളി കൾചറൽ അസോസിയേഷൻ ഫുജൈറ ഖോർഫക്കാൻ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഖോർഫക്കാനിൽ ജൂലൈ ഒന്നിനു ഇഫ്താർ സംഗമം നടത്തി.

സമൂഹത്തിന്റെ വിവിധ തുറകളിൽപെട്ട മുന്നൂറിലധികം ആളുകൾ സമൂഹ നോമ്പുതുറയിൽ പങ്കെടുത്തു. രാഷ്ര്‌ടീയ മത ജാതി വ്യത്യാസമില്ലാതെ മനുഷ്യസ്നേഹത്തിന്റെ ഒത്തുചേരലായിരുന്നു കൈരളി ഇഫ്താർ സംഗമം. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സൈമൺ സാമുവൽ, കെ.പി. സുകുമാരൻ, സന്തോഷ്കുമാർ, സിസി ജോയിന്റ് സെക്രട്ടറി ജസ്റ്റിൻ സാമുവൽ,

യൂണിറ്റ് പ്രസിഡന്റ് മറിയാമ്മ ജേക്കബ്, യൂണിറ്റ് സെക്രട്ടറി ബൈജു രാഘവൻ, ജിജു ഐസക്, അശോകൻ, വി.എസ്. സുഭാഷ്, സാംസൺ പീറ്റർ, ഗോപിക അജയ്, ബീന പ്രസന്നൻ തുടങ്ങിയവർ നേതൃത്വം നൽകി. ഖോർഫക്കാനിലെ പ്രധാന സംഘടനകളുടെ പ്രതിനിധികളൂം ചടങ്ങിൽ സംബന്ധിച്ചു.