പാർലമെന്റിൽ കാൽ നൂറ്റാണ്ടു പിന്നിടുന്ന ഇ. അഹമ്മദിനു അനുമോദനം
Saturday, July 2, 2016 7:50 AM IST
ദുബായി: പാർലമെന്റിൽ കാൽ നൂറ്റാണ്ടു പിന്നിടുന്ന ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് പ്രസിഡന്റ് ഇ.അഹമ്മദിനു ദുബായി കെഎംസിസി പ്രത്യേക അനുമോദനം സംഘടിപ്പിച്ചു.

ന്യൂനപക്ഷ പിന്നോക്ക ജന വിഭാഗത്തിന്റെ അവകാശ സംരക്ഷണത്തിനുവേണ്ടി പോരാടുന്ന നേതാവാണ് ഇ.അഹമ്മദെന്നു ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു. ഇന്ത്യയുടെ യശസ് ലോകത്തിനു മുമ്പിൽ വരച്ചു കാണിക്കാൻ കഴിയുന്ന പ്രതിഭാശാലികൂടിയാണ് അദ്ദേഹം.

പ്രസിഡന്റ് പി.കെ.അൻവർ നഹ ദുബായി കെഎംസിസിയുടെ ഉപഹാരം ഇ.അഹമ്മദ് എംപിക്കു സമ്മാനിച്ചു. ആക്ടിംഗ് ജനറൽ സെക്രട്ടറി ഇസ്മായിൽ ഏറാമല പ്രശംസാ പത്രം വായിച്ചു. സംസ്‌ഥാന ഭാരവാഹികളായ മുസ്തഫ തിരൂർ, മുഹമ്മദ് പട്ടാമ്പി, ഉസ്മാൻ തലശേരി, അഷ്റഫ് കൊടുങ്ങല്ലൂർ, ആർ. ഷുക്കൂർ എന്നിവർ സംബന്ധിച്ചു. സുധീർ കുമാർഷെട്ടി, എ.കെ.ഫൈസൽ (മലബാർ ഗ്രൂപ്പ്), ജയിംസ് മാത്യു, സെക്രട്ടറി അബ്ദുൽഖാദർ അരിപ്പാമ്പ്ര എന്നിവർ പ്രസംഗിച്ചു.

<ആ>റിപ്പോർട്ട്: നിഹ്മത്തുള്ള തൈയിൽ