ആർ.ബി. രാജനും കുടുംബത്തിനും യാത്രയയപ്പു നൽകി
Saturday, July 2, 2016 4:45 AM IST
ന്യൂയോർക്ക്: ന്യൂയോർക്കിൽ നിന്നും ഡെലവെയറിലേക്കു താമസം മാറിപ്പോകുന്ന നായർ ബനവലന്റ് അസോസിയേഷന്റെ സ്‌ഥാപക നേതാക്കളിൽ ഒരാളും മുൻ പ്രസിഡന്റും ട്രസ്റ്റീ ബോർഡ് ചെയർമാനും ഒക്കെയായി സേവനം അനുഷ്ഠിച്ചിട്ടുള്ള ആർ.ബി. രാജനും കുടുംബത്തിനും ബ്രാഡക്കിലുള്ള നായർ ബനവലന്റ് അസോസിയേഷൻ സെന്ററിൽ യാത്രയയപ്പു നൽകി.

പ്രസിഡന്റ് ശോഭാ കറുവക്കാട്ടും ചെയർമാൻ ഗോപിനാഥ് കുറുപ്പും ചേർന്നു എൻബിഎയുടെ മൊമെന്റോ സമ്മാനിച്ചു.

ജൂൺ 25നു നടന്ന ചടങ്ങിൽ എൻബിഎ ചെയർമാൻ ഗോപിനാഥ കുറുപ്പ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രദീപ് മേനോൻ, മുൻ പ്രസിഡന്റുമാരായ ചന്ദ്രശേഖരൻ നായർ, ഡോ. എ.കെ.ബി. പിള്ള, പാർഥസാരഥി പിള്ള, ജയപ്രകാശ് നായർ, ജി.കെ. നായർ, രാജഗോപാൽ കുന്നപ്പള്ളിൽ, ഡോ. ലതാ പ്രേമചന്ദ്രൻ, കെ. ഗോപാലൻ നായർ, ശോഭ കറുവക്കാട്ട് എന്നിവരോടൊപ്പം ഡോ. സ്മിതാ പിള്ള, അപ്പുക്കുട്ടൻ നായർ, രവി രാഘവൻ, രാംദാസ് കൊച്ചുപറമ്പിൽ, പത്മാ നായർ, ബാലകൃഷ്ണൻ നായർ, ട്രഷറർ രഘുവരൻ നായർ എന്നിവർ സംസാരിച്ചു.

<ആ>റിപ്പോർട്ട്: ജയപ്രകാശ് നായർ