സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പൊലിത്ത എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു
Thursday, June 30, 2016 5:05 AM IST
ന്യൂയോര്‍ക്ക്: വേള്‍ഡ് കൌണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ (ണഇഇ) എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പൊലിത്ത സഖറിയാ മാര്‍ നിക്കോളോവോസിനെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. നോര്‍വേ ട്രോന്‍ഡെയിമില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റി മീറ്റിംഗിലായിരുന്നു തിരഞ്ഞെടുപ്പ്. പുതുതായി രൂപീകരിച്ച കമ്മിറ്റിയില്‍ തെക്കന്‍ ഏഷ്യയെപ്രതിനിധീകരിച്ച് മാര്‍ നിക്കോളോവോസ് മാത്രമാണ് അംഗമായിട്ടുള്ളത്.

രണ്ടു പതിറ്റാണ്ടുകളിലേറെയായി ഇതാദ്യമായാണ് മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ പ്രതിനിധാനം ലഭിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട അംഗമെന്ന നിലയില്‍ സഭയെ കമ്മിറ്റിയില്‍ അവസാനമായി പ്രതിനിധീകരിച്ചത് കാലംചെയ്ത ഡോ. പൌലോസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലിത്തയാണ്. ഡബ്ളിയുസിസിയിലെ നിരവധി കമ്മിറ്റികളില്‍ ദീര്‍ഘകാലം മാര്‍ ഗ്രിഗോറിയോസ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പ്രോഗ്രാം സ്റാഫിനെ നിയമിക്കുക, ജോലികള്‍ക്ക് മേല്‍നോട്ടം വഹിക്കുക, കേന്ദ്രകമ്മിറ്റി അംഗീകരിച്ച ബഡ്ജറ്റ് ജോലികള്‍ക്ക് മേല്‍നോട്ടം വഹിക്കുക തുടങ്ങിയവയാണ് കമ്മിറ്റിയുടെ ചുമതല.
സെന്‍ട്രല്‍ കമ്മിറ്റി ഓഫിസര്‍മാര്‍, മോഡറേറ്റര്‍, രണ്ട് വൈസ് മോഡറേറ്റര്‍മാര്‍, ജനറല്‍ സെക്രട്ടറി, പ്രോഗ്രാം, ഫിനാന്‍സ് കമ്മിറ്റി മോഡറേറ്റര്‍മാര്‍ എന്നിവര്‍ക്കൊപ്പം, തങ്ങളുടെ ഇരുപതോളം അംഗങ്ങളെ ഡബ്ള്യുസിസി കേന്ദ്രകമ്മിറ്റി, എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ സേവനം ചെയ്യുന്നതിനായി തിരഞ്ഞെടുക്കുന്നു.

2013 നവംബറില്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പൊലിത്ത വേള്‍ഡ് കൌണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ സെന്‍ട്രല്‍ കമ്മിറ്റിയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു.

ലോകമാകെ 110 രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ലോകത്തെ ഓര്‍ത്തഡോക്സ്, ആംഗ്ളിക്കന്‍, ബാപ്റ്റിസ്റ്, ലുതറന്‍, മെതഡിസ്റ്, റിഫോമ്ഡ് തുടങ്ങി 500 മില്യണ്‍ ക്രിസ്ത്യാനികളെ പ്രതിനിധീകരിച്ച്, റോമന്‍ കാത്തലിക് ചര്‍ച്ചുമായി ചേര്‍ന്നാണ് ഡബ്ള്യുസിസിയുടെ പ്രവര്‍ത്തനം.

മാര്‍ നിക്കോളോവോസിന്റെ പുതിയ സ്ഥാനലബ്ധിയില്‍ ഭദ്രാസന കൌണ്‍സില്‍ നിറഞ്ഞ അഭിമാനവും തികഞ്ഞ സംതൃപ്തിയും രേഖപ്പെടുത്തി. ഇത് മലങ്കര സഭയ്ക്ക് ലഭിച്ച വലിയൊരു ബഹുമതിയായി വിലയിരുത്തുകയും ചെയ്തു. ഭദ്രാസനത്തിലെ മുഴുവന്‍ ജനങ്ങളും ആഹ്ളാദിക്കുന്നതായി ഭദ്രാസന സെക്രട്ടറി ഫാ. എം.കെ കുറിയാക്കോസ് അറിയിച്ചു.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍