എന്‍എസ്എസ് ഓഫ് നോര്‍ത്ത് അമേരിക്ക അനുശോചിച്ചു
Wednesday, June 29, 2016 6:35 AM IST
ന്യൂയോര്‍ക്ക്: മലയാള നാടക വേദിയിലെ ആചാര്യന്‍ കാവാലം നാരായണ പണിക്കരുടെ നിര്യാണത്തില്‍ എന്‍എസ്എസ് ഓഫ് നോര്‍ത്ത് അമേരിക്ക അനുശോചിച്ചു.

കാവാലം നാരായണ പണിക്കരുടെ നിര്യാണം മലയാള നാടകത്തിലെ മാത്രമല്ല ലോകമെമ്പാടുമുള്ള നാടക പ്രേമികളെ ദുഃഖത്തിലാഴ്ത്തി എന്ന് എന്‍എസ്എസ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് ജി.കെ. പിള്ള പറഞ്ഞു

കാവാലം നാരായണ പണിക്കര്‍ ലോക ശ്രദ്ധ നേടിയ ഒരു അപൂര്‍വ പ്രതിഭയാണെന്നും അദ്ദേഹത്തിന്റെ വേര്‍പാട് സോപാനം നാടക കളരിയിലും മറ്റനവധി മേഖലകളിലും വലിയ ഒരു വിടവ് ആണ് ഉണ്ടാക്കിയതെന്നും ജനറല്‍ സെക്രട്ടറി സുനില്‍ നായര്‍ പറഞ്ഞു.

നാടക രംഗത്ത് അദ്ദേഹം നല്‍കിയ സംഭാവനകള്‍ എന്നും സ്മരിക്കപ്പെടുക തന്നെ ചെയ്യുമെന്നു ട്രഷറര്‍ പൊന്നു പിള്ള പറഞ്ഞു.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍