യുഎഇയെ കാത്തിരിക്കുന്നത് ചൂടേറിയ ദിനങ്ങള്‍
Wednesday, June 29, 2016 6:22 AM IST
ദുബായ്: അടുത്ത ഏതാനും ദിവസങ്ങള്‍ യുഎഇയില്‍ കനത്ത ചൂട് അനുഭവപ്പെടുമെന്നു കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. ഒമാന്റെ വടക്കു-കിഴക്ക് ഭാഗത്തു രൂപപ്പെടുന്ന ചുഴലിക്കാറ്റ് പ്രദേശത്തെ ബാധിക്കാനിടയില്ല. അറബിക്കടലിനു മുകളിലാണു ന്യൂനമര്‍ദ്ദം രൂപപ്പെടുന്നത്. ഇതിനു ഒമാനിലെ കാലാവസ്ഥയില്‍ യാതൊരു ചലനവും ഉണ്്ടാക്കാന്‍ കഴിയില്ലെന്നു നാഷണല്‍ സെന്റര്‍ ഫോര്‍ മീറ്റീരിയളജി ആന്‍ഡ് സീസ്മോളജിയിലെ വിദഗ്ധന്‍ പറഞ്ഞു.

ഉള്‍പ്രദേശങ്ങളിലായിരിക്കും കൂടുതല്‍ ചൂട് അനുഭവപ്പെടുക. 49 ഡിഗ്രി വരെ താപനില ഉയരും. തീരദേശ മേഖലയില്‍ 39 മുതല്‍ 46 ഡിഗ്രി വരെ ചൂട് അനുഭവപ്പെടും. മലയോര മേഖലകളില്‍ ഇത് 32 മുതല്‍ 37 ഡിഗ്രി വരെയായിരിക്കും. ഉള്‍പ്രദേശങ്ങള്‍ തീരദേശത്തെ അപേക്ഷിച്ചു ഇളംചൂട് കാലാവസ്ഥയില്‍ നിലനില്ക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.