കേരള അസോസിയേഷന്‍ കുവൈറ്റ് അനുശോചിച്ചു
Tuesday, June 28, 2016 5:35 AM IST
കുവൈത്ത്: ആധുനിക മലയാള നാടകവേദിയെ നവീകരിച്ച നാടകാചാര്യന്‍ കാവാലം നാരായണപ്പണിക്കരുടെ നിര്യാണത്തില്‍ കേരള അസോസിയേഷന്‍ കുവൈറ്റ് അനുശോചിച്ചു.

നാടകകൃത്ത്, നാടക സംവിധായകന്‍, കവി, ചലച്ചിത്രലളിതഗാന രചയിതാവ്, നാടോടിപ്പാട്ടിന്റെയും സംസ്കൃതിയുടെയും കാവല്‍ക്കാരന്‍, ഗ്രന്ഥകര്‍ത്താവ്, പ്രഭാഷകന്‍ എല്ലാം ഒത്തു ചേര്‍ന്ന പ്രതിഭാധനന്റെ നഷ്ടമാണ് നമുക്കുണ്ടായതെന്നു കേരള അസോസിയേഷന്‍ കുവൈറ്റ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍