നാഷണല്‍ ഹിസ്ററി ഡേ കോമ്പറ്റീഷന്‍: വിവേക് മാത്യുവിനും ജോസഫ് വയലുങ്കലിനും ദേശീയ പുരസ്കാരം
Monday, June 27, 2016 8:08 AM IST
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ സമൂഹത്തിന്റെ അഭിമാനമായി റോക്ക്ലാന്‍ഡ് കൌണ്ടിയിലെ വിവേക് മാത്യുവും ജോസഫ് വയലുങ്കലും നാഷണല്‍ ഹിസ്ററി ഡേ മത്സരത്തില്‍ ദേശീയ തലത്തില്‍ മൂന്നാം സ്ഥാനം നേടി. ആയിരക്കണക്കിനു വിദ്യാര്‍ഥികളെ പിന്തള്ളിയാണു ഈ നേട്ടം സ്വന്തമാക്കിയത്.

വില്യം ബഹ്സിന്‍, എലദ് റെയ്മണ്ട്, ചാര്‍ലി വൈലന്‍ എന്നീ സഹവിദ്യാര്‍ഥികള്‍ക്കൊപ്പം ഇവര്‍ രൂപം കൊടുത്ത വെബ്സൈറ്റിനാണ് ദേശീയ അംഗീകാരം ലഭിച്ചത്.

ചരിത്രപരമായൊരു വിഷയം തിരഞ്ഞെടുത്ത് സമകാലിക വിഷയവുമായിബന്ധപ്പെടുത്തി ഇഷ്ടമുള്ള മീഡിയത്തിലൂടെ അവതരിപ്പിക്കുകയാണു ഹിസ്ററി ഡേ കോമ്പറ്റീഷന്‍ ഉദ്ദേശിക്കുന്നത്. എക്സ്പ്ളൊറേഷന്‍, എന്‍കൌണ്ടര്‍ ആന്‍ഡ് എക്സ്ചേഞ്ച് എന്നതായിരുന്നു ഇക്കൊല്ലത്തെ തീം. പേപ്പര്‍, എക്സിബിറ്റ്, പെര്‍ഫോമന്‍സ്, ഡോക്യുമെന്ററി, വെബ്സൈറ്റ് എന്നിങ്ങനെ അഞ്ചു വ്യത്യസ്ത മീഡിയമുണ്ടായിരുന്നു. വ്യക്തിപരവും ഗ്രൂപ്പുമായ പ്രോജക്ടുകള്‍ക്ക് മത്സരമുണ്ടായിരുന്നു. ജൂണിയര്‍ (6-8) സീനിയര്‍ (9-12) വിഭാഗങ്ങള്‍ക്കും പ്രത്യേകം മത്സരമുണ്ടായിരുന്നു.

വിവേകും ജോസഫും മറ്റ് അംഗങ്ങള്‍ക്കൊപ്പം എറീ കനാല്‍ എന്ന വിഷയം തിരഞ്ഞെടുത്ത്. എറീ കനാലിനെ തീമുമായി ബന്ധപ്പെടുത്തി അതിനനുസൃതമായി വെബ്സൈറ്റ് നിര്‍മിച്ചു.

'ദി എറി കനാല്‍: ആന്‍ ഇന്നവേഷന്‍ ഇന്‍ അമേരിക്കന്‍ ഇക്കണോമിക്സ് ആന്‍ഡ് കള്‍ചര്‍' എന്ന അവരുടെ വെബ്സൈറ്റ് നാഷണല്‍ ലെവലില്‍ അവതരിപ്പിക്കുകയും 15 മിനിറ്റ് ഇന്റര്‍വ്യൂവിവില്‍ അതേപ്പറ്റി വീശദീകരിക്കുകയും ചെയ്താണു വിജയപതാക പാറിച്ചത്.

ന്യൂയോര്‍ക്ക് കോങ്കേഴ്സില്‍ താമസിക്കുന്ന വിവേകും ജോസഫും അക്കഡേമിക് തലത്തിലും പാഠ്യേതര തലത്തിലും മുന്നില്‍ നില്‍ക്കുന്നു. വെബ്സൈറ്റുകള്‍ നിര്‍മിക്കുന്നതില്‍ അതീവ പ്രാവീണ്യം കാട്ടുന്ന വിവേക് റോക്ക് ലാന്‍ഡ് കൌണ്ടിയിലെ വിവിധ കമ്പനികള്‍ക്കും ഓര്‍ഗനൈസേഷനുകള്‍ക്കുമായി ഫ്രീലാന്‍സായി എഴുതുന്നുമുണ്ട്. മലയാളം പത്രം മാനേജിംഗ് എഡിറ്റര്‍ വി.ജെ. മാത്യുവിന്റെയും മിനിമോളുടെയും രണ്ടാമത്തെ പുത്രനാണ് ക്ളര്‍ക്സ്ടൌണ്‍ നോര്‍ത്ത് ഹൈസ്കൂള്‍ പത്താം ക്ളാസ് വിദ്യാര്‍ഥിയായ വിവേക്

ഡൊമിനിക്ക് വയലുങ്കലിന്റെയും ലീനുവിന്റെയും പുത്രനായ ജോസഫ്, ക്ളാര്‍ക്സ് ടൌണ്‍ നോര്‍ത്ത് ഹൈസ്കൂള്‍ ജൂണിയര്‍ ക്ളാസ് പ്രസിഡന്റാണ്. സ്കൂള്‍ ഡ്രാമാ ക്ളബ്ബില്‍ സജീവ അംഗമാണ്.