അനോരയ്ക്ക് പുതിയ നേതൃത്വം
Monday, June 27, 2016 7:26 AM IST
തിരുവനന്തപുരം ജില്ലാ പ്രവാസി സംഘടനയായ അനന്തപുരം നോണ്‍ റെസിഡന്‍സി അസോസിയേഷന്റെ (അനോര) 2016-18 വര്‍ഷത്തെ പുതിയ വനിതാ കമ്മിറ്റി ജനറല്‍ കണ്‍വീനറായി ഉഷ ജോര്‍ജ് മങ്കാവില്‍ അസിസ്റന്റ് കണ്‍വീനര്‍മാരായി ബിബിത മണിലാല്‍, ഷണ്‍കുമാരി എന്നിവരേയും കോഓര്‍ഡിനേറ്റര്‍ ആയി മിനി ജോസഫിനേയും തെരഞ്ഞെടുത്തു.

അനോര പ്രസിഡന്റ് പള്ളിക്കല്‍ ഷുജാഹി അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ സുലജകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ദിലീപ് കുമാര്‍, സെക്രട്ടറി മണിലാല്‍ എന്നിവര്‍ തെരഞ്ഞെടുപ്പു നടപടികള്‍ക്ക് നേതൃത്വം നല്‍കി.

ജനറല്‍ സെക്രട്ടറി വിജയരാഘവന്‍, ട്രഷറര്‍ സുകുമാരന്‍ നായര്‍, കോഓര്‍ഡിനേറ്റര്‍ നൌഷാദ്, ജോര്‍ജ്, കുമാര്‍ വേലായുധന്‍, ഹെലന്‍ നെല്‍സണ്‍, ഹമീദ ഷുജാഹി, സീന റഷീദ്, ഡിജി തുടങ്ങിയവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള