യൂത്ത് ഇന്ത്യ ഇഫ്താര്‍
Thursday, June 23, 2016 6:15 AM IST
ജിദ്ദ: യൂത്ത് ഇന്ത്യ ജിദ്ദ നോര്‍ത്ത് ചാപ്റ്റര്‍ ഗ്രാന്‍ഡ് ഇഫ്ത്താര്‍ എന്ന പേരില്‍ യുവജന പങ്കാളിത്തത്തോടെ ഇഫ്താര്‍ സംഘടിപ്പിച്ചു. ഫൈസലിയ്യയിലെ ഹോപ് ഫുട്ബോള്‍ ഗ്രൌണ്ടില്‍ നടന്ന ഇഫ്താറില്‍ നാനൂറോളം പേര്‍ പങ്കെടുത്തു. തുടര്‍ന്നു യുവ ഇസ്ലാമിക് സ്കോളര്‍ ഡോ. മുഹമ്മദ് ഇബ്രാഹിമിന്റെ ഖിറാഅത്തോട് കൂടി ആരംഭിച്ച യോഗത്തില്‍ യൂത്ത് ഇന്ത്യ ജിദ്ദ നോര്‍ത്ത് ചാപ്റ്റര്‍ പ്രസിഡന്റ് ഉമറുല്‍ ഫാറൂഖ് അധ്യക്ഷത വഹിച്ചു. യൂത്ത് ഇന്ത്യ രക്ഷാധികാരി അബ്ദു ഷുക്കൂര്‍ അലി റംസാന്‍ സന്ദേശം നല്‍കി.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍