ഈദുല്‍ ഫിത്വറിനു അഞ്ചു ദിവസം അവധി
Thursday, June 23, 2016 6:12 AM IST
കുവൈത്ത്: ഈദുല്‍ ഫിത്വറിനു പൊതുഅവധിയുമായി ബന്ധപ്പെട്ട് സിവില്‍ സര്‍വീസ് കമ്മീഷന്‍ വിജ്ഞാപനം പുറത്തിറക്കി. ഇതനുസരിച്ച് രാജ്യത്തെ എല്ലാ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് ജൂലൈ അഞ്ചിനു (ചൊവ്വ) മുതല്‍ ജൂലൈ ഒന്‍പതു (ശനി) വരെ അഞ്ചുദിവസം പൊതു അവധിയായിരിക്കും. ഇതുപ്രകാരം ജൂലൈ നാലിനു (തിങ്കള്‍) അടക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളും ഓഫീസുകളും അവധി കഴിഞ്ഞ് ജൂലൈ 10ന് (ഞായറര്‍) ആയിരിക്കും തുറന്നു പ്രവര്‍ത്തിക്കുക. ജൂലൈ അഞ്ചിന് ഈദുല്‍ ഫിത്വര്‍ ആവുകയാണെങ്കില്‍ അന്നുമുതല്‍ വെള്ളിയാഴ്ചവരെ പെരുന്നാള്‍ അവധിയായും ശനിയാഴ്ച വിശ്രമദിനവുമായിട്ടായിരിക്കും പരിഗണിക്കുക. ബുധനാഴ്ചയാണ് ഈദുല്‍ ഫിത്വര്‍ ആവുന്നതെങ്കില്‍ ചൊവ്വാഴ്ച വിശ്രമദിനമായിട്ടും ബാക്കിയുള്ള ദിനങ്ങള്‍ അവധിയായും പരിഗണിക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍