എസ്കെഐസി പ്രതിമാസം ആയിരം രോഗികളെ സഹായിക്കും
Thursday, June 23, 2016 4:57 AM IST
റിയാദ്: സൌദിയില്‍ മത സാംസ്കാരിക ജീവകാരുണ്യ രംഗത്തെ സജീവ സാനിധ്യമായ എസ്കെഐസി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ 'സഹചാരി എസ്കെഐസി സൌദി' എന്ന പേരില്‍ ഏകീകരിക്കാന്‍ തീരുമാനിച്ചു. ജീവകാരുണ്യരംഗത്ത് കൂടുതല്‍ പങ്കാളിയാകുന്നതിന്റെ ഭാഗമായി ഈ വര്‍ഷം മുതല്‍ വൃക്ക, കാന്‍സര്‍ രോഗികളായ ആയിരം ആളുകള്‍ക്കു പ്രതിമാസം ആയിരം രൂപ വീതം നല്‍കുന്ന 'സഹചാരി കാരുണ്യത്തിനൊരു കൈതാങ്ങ്' എന്ന ചികത്സാ സഹായപദ്ധതി നടപ്പാക്കും. സമൂഹം നല്‍കുന്ന സഹായം പൂര്‍ണമായും അര്‍ഹര്‍ക്ക് ലഭിക്കാനാവശ്യമായ സംവിധാനങ്ങള്‍ ചെയ്യുമെന്നും എസ്കെഐസി സെന്‍ട്രല്‍ കമ്മിറ്റി നടത്തുന്ന വിഭവസമാഹരണത്തില്‍ സഹകരിക്കണമെന്നും എസ്കെഐസി സൌദി നാഷണല്‍ കമ്മിറ്റി ഭാരവാഹികളായ അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, അലവിക്കുട്ടി ഒളവട്ടൂര്‍, സെയ്തു ഹാജി മൂന്നിയൂര്‍ തുടങ്ങിയവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍