ഇഫ്താര്‍ സംഘടിപ്പിച്ചു
Wednesday, June 22, 2016 6:16 AM IST
റിയാദ്: കേളി കലാ സാംസ്കാരികവേദി ബദിയ ഏരിയ കമ്മിറ്റി ഹംസ് അല്‍ നജൂം ഫര്‍ണിച്ചര്‍ ഷോറൂമിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

ബദിയ മേഖലയിലെ വിവിധ രാജ്യക്കാരായ പ്രവാസികളും സ്വദേശി പൌരന്‍മാരും പ്രവാസി കുടുംബങ്ങളും ഉള്‍പ്പെടെ 1200ല്‍പരം ആളുകള്‍ ഇഫ്ത്താര്‍ വിരുന്നില്‍ പങ്കെടുത്തു.

സംഘാടക സമിതി ചെയര്‍മാന്‍ മധു എലത്തൂര്‍, കണ്‍വീനര്‍ റിയാസ് മന്നത്ത്, കോഓര്‍ഡിനേറ്റര്‍ റഫീഖ് പാലത്ത്, കേളി ബദിയ ഏരിയ സെക്രട്ടറി പ്രദീപ്, പ്രസിഡന്റ് ചന്ദ്രന്‍ തെരുവത്ത്, കിഷോര്‍ ഇ. നിസാം, ദിനകരന്‍, സരസന്‍, രവി പുലിമേല്‍, അശോകന്‍ അഞ്ചൂര്‍, കുട്ടന്‍ എന്നിവര്‍ ഇഫ്താറിനു നേതൃത്വം നല്‍കി.