മലങ്കര കാത്തലിക് കോണ്‍ഫറന്‍സ് 2016 വെസ്റേണ്‍ കാനഡയില്‍
Wednesday, June 22, 2016 4:49 AM IST
എഡ്മണ്ടന്‍, കാനഡ: കാല്‍ഗറി, എഡ്മണ്ടന്‍ പ്രവിശ്യകളിലുള്ള ഇടവകകളുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 25, 26 (ശനി, ഞായര്‍) ദിവസങ്ങളില്‍ സെന്റ് തെരേസാസ് കാത്തലിക് പാരീഷില്‍ (7508 29 അ്ല ചണ, ഋറാീിീി, അആ ഠ6ഗ 3ഥ8 ) വച്ചു മലങ്കര കാത്തലിക് കോണ്‍ഫറന്‍സ് 2016 നടത്തും.

കോണ്‍ഫറന്‍സില്‍ മാവേലിക്കര ഭദ്രാസനാധ്യക്ഷന്‍ ഡോ. ജോഷ്വാ മാര്‍ ഇഗ്നോത്തിയോസ് വിശിഷ്ടാതിഥിയായിരിക്കും. ഈ കുടുംബ നവീകരണ സമ്മേളനത്തില്‍ വി. കുര്‍ബാനയും, പ്രഗത്ഭ വാഗ്മികളുടെ ക്ളാസുകളും ഉണ്ടായിരിക്കും. കൂടാതെ ടീം ബില്‍ഡിംഗ് ഇവന്റും കള്‍ച്ചറല്‍ പ്രോഗ്രാമും ഉണ്ടായിരിക്കും. റവ. ഫാ. തോമസ് പുതുപ്പറമ്പില്‍, ഫാ. ജോണ്‍ കുര്യാക്കോസ് എന്നിവര്‍ നേതൃത്വം നല്‍കും. വെസ്റേണ്‍ കാനഡയിലുള്ള എല്ലാ മലങ്കര കത്തോലിക്കാ വിശ്വാസികളെയും കോണ്‍ഫറന്‍സിലേക്കു ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷിന്റോ മാത്യു