ഇന്ത്യന്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം അപലപിച്ചു
Wednesday, June 22, 2016 4:48 AM IST
ന്യൂയോര്‍ക്ക്: ഇഗ്നാത്തിയോസ് ദ്വിതീയന്‍ പാത്രിയര്‍കീസ് ബാവ തിരുമേനിക്കു നേരെ ഉണ്ടായ ഭീകരാക്രമണത്തെ ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം ശക്തമായി അപലപിക്കുന്നുവെന്നു ക്രിസ്ത്യന്‍ ഫോറം പ്രസിഡന്റ് തോമസ് റ്റി. ഉമ്മന്‍ പ്രസ്താവിച്ചു. ക്രൈസ്തവരെ കൊന്നൊടുക്കുന്ന കാടത്തത്തിനെതിരെ ലോക മനസാക്ഷി ഉണരേണ്ടത് അടിയന്തിര ആവശ്യമാണ്. യുഎന്നിന്റെ നേതൃത്വത്തില്‍ ക്രൈസ്തവര്‍ ഉള്‍പ്പെടുന്ന മതന്യൂനപക്ഷത്തിനു സംരക്ഷണം ഉറപ്പാക്കുവാന്‍ ലോകരാഷ്ട്രങ്ങള്‍ക്കു സാധിക്കണമെന്നും ക്രിസ്ത്യന്‍ ഫോറം അഭിപ്രായപ്പെട്ടു.