ഒഐസിസി കുവൈറ്റ് ഇഫ്താര്‍ വിരുന്നു നടത്തി
Tuesday, June 21, 2016 8:23 AM IST
കുവൈത്ത്: ഒഐസിസി കുവൈറ്റ് മരുപ്രദേശമായ കബ്ദില്‍ വിവിധ

ദേശക്കാരായ സാധാരണക്കാര്‍ക്കൊപ്പം ഇഫ്താര്‍ വിരുന്ന് ഒരുക്കി ഒഐസിസി

ദേശീയ ജില്ലാതല ഭാരവാഹികള്‍, പോഷക സംഘടനാ ഭാരവാഹികള്‍, അംഗങ്ങള്‍ തുടങ്ങി നിരവധി പേര്‍ പങ്കേടുത്ത സംഗമം പ്രസിഡന്റ് വര്‍ഗീസ് പുതുകുളങ്ങര ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഹമീദ് കേളോത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്റ് ചാക്കോ ജോര്‍ജ് കുട്ടി, ജനറല്‍ സെക്രട്ടറി ബി.എസ്. പിള്ള, ബെക്കന്‍ ജോസഫ്, പ്രേംസന്‍ കായംകുളം, ജോയ് ജോണ്‍ തുരുത്തിക്കര, സെക്രട്ടറി അനുരൂപ് കണ്ണൂര്‍ എന്നിവര്‍ സംസാരിച്ചു. കോഴിക്കോട് ജില്ലാ പ്രസിഡന്റ് കൃഷ്ണന്‍ കടലുണ്ടി പ്രസംഗം ഹിന്ദിയില്‍ പരിഭാഷപ്പെടുത്തി. ഇഫ്താര്‍ വിരുന്നിനു ഇക്ബാല്‍ കുട്ടമംഗലം നേതൃത്വം നല്‍കി. സെക്രട്ടറി എം.എ. നിസാം, ട്രഷറര്‍ രാജീവ് നെടുവിലെമുറി എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍