തെരഞ്ഞെടുപ്പ് റാലിക്കിടെ ഡൊണാള്‍ഡ് ട്രംപിനു നേരെ വധശ്രമം
Monday, June 20, 2016 10:20 PM IST
ലോസ് ആഞ്ചല്‍സ്: റിപ്പബ്ളിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനു നേരെ വധശ്രമം. ബ്രിട്ടീഷ് വംശജനായ 19-കാരനാണ് ട്രംപിനെ വധിക്കാന്‍ ശ്രമിച്ചത്. തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു ആക്രമണശ്രമം. വധശ്രമം പോലീസ് പരാജയപ്പെടുത്തി. സുരക്ഷാ ഉദ്യോഗസ്ഥരുടെ പക്കല്‍നിന്നു തോക്ക് പിടിച്ചുവാങ്ങി ആക്രമിക്കാനാണ് യുവാവ് ശ്രമിച്ചത്. മൈക്കള്‍ സാന്റ്ഫോര്‍ഡ് എന്നാണ് ഇയാളുടെ പേരെന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

18 മാസങ്ങള്‍ക്ക് മുമ്പാണ് ഇയാള്‍ യുഎസിലെ ന്യൂജേഴ്സിയിലെത്തിയത്. ട്രംപ് പങ്കെടുക്കുന്ന ഫിനിക്സിലെ റാലിയില്‍ പങ്കെടുക്കുന്നതിനുള്ള ടിക്കറ്റും ഇയാളുടെ പക്കല്‍നിന്നു കണ്്െടടുത്തു.