ഒഐസിസി റിയാദ് കമ്മിറ്റി ഇഫ്ത്താര്‍ സംഗമം നടത്തി
Monday, June 20, 2016 8:20 AM IST
റിയാദ്: ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഇഫ്ത്താര്‍ സംഗമം നടത്തി. ബത്ത്ഹയിലെ ഹാഫ്മൂണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ റിയാദിലെ മുഖ്യധാര സംഘടനാ പ്രതിനിധികളും വ്യവസായ പ്രമുഖരും പത്ര ദ്യശ്യ മാധ്യമ പ്രതിനിധികളും പങ്കടുത്തു.

ചന്ദ്രിക മിഡില്‍ ഈസ്റ് മാനേജര്‍ ഹമീദ് വണിമേല്‍ റമദാന്‍ സന്ദേശം നല്‍കി. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള അധ്യക്ഷത വഹിച്ചു. മുസ്തഫ പാണ്ടിക്കാട്, കെ.കെ. തോമസ്, റിയാസ് വണ്ടൂര്‍, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍, ജില്ലാ പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ നേത്യത്വം നല്‍കി. ഷാജി കുന്നിക്കോട്, ഷാജി സോണ എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍