കെഇസിഎഫ് യൂത്ത് റിട്രീറ്റ് ഡാളസ് സെന്റ് മേരീസ് പള്ളിയില്‍
Friday, June 17, 2016 7:05 AM IST
ഡാളസ്: കേരള എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തില്‍ യൂത്ത് റിട്രീറ്റ് ജൂണ്‍ 18നു ഡാളസ് സെന്റ് മേരീസ് വലിയ പള്ളിയില്‍ നടത്തുന്നു. രാവിലെ 8.30 മുതല്‍ വൈകുന്നേരം നാലു വരെയാണ് റിട്രീറ്റ്. ഫാ. മാറ്റ് അലക്സാണ്ടര്‍, ഫാ. മാത്യു സാമുവല്‍, ഡോ. ജോര്‍ജ് അരമത്ത് എന്നിവരാണ് പ്രാസംഗികര്‍.

ഫാ. രാജു ദാനിയേല്‍ (പ്രസിഡന്റ്), അലക്സ് അലക്സാണ്ടര്‍ (സെക്രട്ടറി), ജിജി മാത്യു (ട്രഷറര്‍), ജെറിന്‍ സാജുമോന്‍ (യൂത്ത് കണ്‍വീനര്‍), അലീഷാ ജോണ്‍സണ്‍ (യൂത്ത് സെക്രട്ടറി) എന്നിവര്‍ റിട്രീറ്റിനു നേതൃത്വം നല്‍കും.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം