യൂത്ത് ഇന്ത്യ റംസാന്‍ യുവസംഗമവും ഇഫ്ത്വാറും ജൂണ്‍ 17ന്
Wednesday, June 15, 2016 6:32 AM IST
കുവൈത്ത് സിറ്റി : യൂത്ത് ഇന്ത്യ കുവൈത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന റംസാന്‍ യുവ സംഗമവും ഇഫ്താറും ജൂണ്‍ 17നു (വെള്ളി) വൈകുന്നേരം നാലു മുതല്‍ മംഗഫ് സുല്‍ത്താന്‍ സെന്ററിനു എതിര്‍വശമുള്ള നജാത്ത് സ്കൂളില്‍ ആരംഭിക്കും.

സമ്മേളനം യൂത്ത് ഇന്ത്യ രക്ഷാധികാരിയും കെഐജി കേന്ദ്ര ശൂറ പ്രസിഡന്റുമായ ഫൈസല്‍ മഞ്ചേരി ഉദ്ഘാടനം ചെയ്യും. പ്രമുഖ യുവ പണ്ഡിതനും വാഗ്മിയും സോളിഡാരിറ്റി സംസ്ഥാന പ്രവര്‍ത്തക സമ്മിതി അംഗവുമായ എസ്.എം. സൈനുദ്ദീന്‍ പരിപാടിയില്‍ മുഖ്യാതിഥിയായിരിക്കും. യൂത്ത് ഇന്ത്യ പ്രസിഡന്റ് സി.കെ. നജീബ് അധ്യക്ഷത വഹിക്കും. കെഐജി ആക്ടിംഗ് ജനറല്‍ സെക്രട്ടറി അനീസ് ഫാറൂഖി നസീഹത്തും പ്രാര്‍ഥനയും നിര്‍വഹിക്കും. കെഐജി മേഖല പ്രസിഡന്റുമാരായ ഫിറോസ് ഹമീദ്, കെ. മൊയ്തു എന്നിവര്‍ സംബന്ധിക്കുന്ന സംഗമത്തില്‍ ഇഫ്താറിനുവേണ്ടി വിപുലമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് പ്രത്യേകം സൌകര്യം ഒരുക്കിയിട്ടുണ്ട്. സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്കായി വാഹന സൌകര്യം ലഭ്യമാണ്.

വിവരങ്ങള്‍ക്ക് 97601023,51598185.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍