കുവൈത്ത് മാഹി മുസ്ലിം വെല്‍ഫെര്‍ അസോസിയേഷന്റെ ഇഫ്താര്‍ സംഗമം ജൂണ്‍ 19ന്
Wednesday, June 15, 2016 6:31 AM IST
കുവൈത്ത്: കുവൈത്ത് മാഹി മുസ്ലിം വെല്‍ഫെര്‍ അസോസിയേഷന്റെ ഇഫ്താര്‍ സംഗമം ജൂണ്‍ 19നു (ഞായര്‍) നടക്കും.

ഫര്‍വാനിയ ഐഡിയല്‍ ഓഡിറ്റോറിയത്തില്‍ വൈകുന്നേരം ആറിനു നടക്കുന്ന ഇഫ്താറിലേക്ക് പ്രവാസികളായ മാഹിയിലെയും പരിസര പ്രദേശങ്ങളിലേയും ഏവരേയും സംഘാടകര്‍ സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: 97218414,97203968,97547254.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍