എന്‍എസ്എസ് കുവൈറ്റ് ഓണം പ്രോഗ്രാം കമ്മിറ്റി
Monday, June 13, 2016 6:05 AM IST
കുവൈത്ത് സിറ്റി : എന്‍എസ്എസ് കുവൈറ്റിന്റെ ഈ വര്‍ഷത്തെ ഓണാഘോഷത്തിനു മുന്നോടിയായി നടന്ന വനിതാ പ്രോഗ്രാം കമ്മിറ്റി മീറ്റിംഗ് മംഗഫില്‍ നടന്നു.

ജനറല്‍ സെക്രട്ടറി പ്രസാദ് പത്മനാഭന്‍ അധ്യക്ഷനായ യോഗത്തില്‍ ഒന്‍പത് ഏരിയകളില്‍നിന്നുമുള്ള പരിപാടികള്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടക്കുമെന്നും എന്‍എസ്എസ് കുവൈറ്റ് ഓണാഘോഷത്തില്‍ ആദ്യമായി കേരളത്തിന്റെ തനതു കലയായ കഥകളി അബാസിയ വനിതാ കോ-ഓര്‍ഡിനേറ്റര്‍ ദീപ്തിയും ദീപയും ചേര്‍ന്ന് അരങ്ങില്‍ അവതരിപ്പിക്കുമെന്നു പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഹരി വി. പിള്ള അറിയിച്ചു.

പരിപാടികളെക്കുറിച്ചു കണ്‍വീനര്‍ ദീപ പിള്ള വിശദീകരിച്ചു. എല്ലാ ഏരിയകളിലും പരിപാടികളുടെ പരിശീലനം തുടങ്ങിയ കാര്യം ജോയിന്റ് വനിതാ കോ-ഓര്‍ഡിനേറ്റര്‍ കീര്‍ത്തി അറിയിച്ചു. പരമ്പരാഗത കലാമൂല്യമുള്ള പരിപാടികളാണ് ഓണാഘോഷത്തിന്റെ ഭാഗമായി നടത്തുകയെന്നു ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അനൂപ് സോമന്‍ പറഞ്ഞു. ഈ വര്‍ഷത്തെ ഓണാഘോഷം വിജയിപ്പിക്കുന്നതിനു മുന്‍വര്‍ഷങ്ങളിലേതുപോലെ തന്നെ എല്ലാ മെംബര്‍മാരും സഹകരിക്കണമെന്നു ട്രഷറര്‍ ശ്രീകുമാര്‍ അഭ്യര്‍ഥിച്ചു. വനിതാസമാജം അഡ്വൈസറി ബോര്‍ഡ് അംഗം നിധി സുനീഷ്, വൈസ് പ്രസിഡന്റ് മധു വെട്ടിയാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഏരിയ ഭാരവാഹികളായ ദീപ്തി, ശാന്തി അനില്‍കുമാര്‍, വര്‍ഷ, ദീപ, ശ്രീപ്രിയ, കൃഷ്ണ, ഐശ്വര്യ, ശ്രീജ എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍