ബഹറിന്‍ ലാല്‍ കെയെഴ്സ് ആദരിച്ചു
Monday, June 13, 2016 6:04 AM IST
മനാമ: ബഹറിന്‍ സന്ദര്‍ശനം നടത്തുന്ന പ്രശസ്ത സിനിമാതാരം സീമയെ ബഹറിന്‍ ലാല്‍ കെയെഴ്സ് ആദരിച്ചു. പ്രസിഡന്റ് ജഗത് കൃഷ്ണകുമാര്‍ മോമെന്ടോ നല്‍കി ആദരിച്ചു. മുരളീധരന്‍ പള്ളിയത്ത്, ലാല്‍ കെയെഴ്സ് സെക്രട്ടറി ഫൈസല്‍ എഫ്.എം. മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളായ ജ്യോതിഷ് പണിക്കര്‍, കിരീടം ഉണ്ണി, അരുണ്‍ ഗണേശന്‍, വിപിന്‍ രവീന്ദ്രന്‍, എം.പി. ലിജീഷ്, അജീഷ് മാത്യു, അരുണ്‍ തൈക്കാട്ടില്‍, ഹരി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ലാല്‍ കെയെഴ്സ് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ സീമ അഭിനന്ദിക്കുകയും ആശംസകള്‍ നേരുകയും ചെയ്തു.