വിദ്യാര്‍ഥികള്‍ക്ക് ഖുര്‍ആന്‍ പാരായണ മല്‍സരം
Saturday, June 11, 2016 8:00 AM IST
ജിദ്ദ: വിദ്യാര്‍ഥികള്‍ക്കായി ഖുര്‍ആന്‍ പാരായണ മല്‍സരം സംഘടിപ്പിക്കാന്‍ വാഴക്കാട് പഞ്ചായത്ത് കെഎംസിസി തീരുമാനിച്ചു.

ജൂണ്‍ 16നു (വ്യാഴം) രാത്രി 11നു ശറഫിയ ഇമ്പാല ഓഡിറ്റോറിയത്തില്‍ നടക്കുന്ന മല്‍സരത്തില്‍ 14 വയസില്‍ താഴെയുള്ള മലയാളികളായ കുട്ടികള്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ ജൂണ്‍ 15നു മുമ്പായി 0508710906 എന്ന നമ്പറില്‍ ബന്ധപ്പെട്ടു പേരു രജിസ്റര്‍ ചെയ്യണം. പഞ്ചായത്ത് കെഎംസിസിയുടെ ഇഫ്താര്‍ സംഗമം 17നു നടത്താനും പഞ്ചായത്ത് കെഎംസിസി യോഗം തീരുമാനിച്ചു.

പ്രസിഡന്റ് സി.സി. റസാഖ് അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി സി.കെ. ഷാക്കിര്‍ ഉദ്ഘാടനം ചെയ്തു. എം.കെ. ഹാഷിം ശിബിലി, നിയാസ് ചൂരപ്പട്ട, ശറഫു വാഴക്കാട്, കെ.എം. ഫായിസ്, കെ.സി.ടി. നാണി, നവാസ് വെട്ടത്തൂര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സി.വി. ശംസുദ്ദീന്‍, ട്രഷറര്‍ ബിച്ചു ആക്കോട് എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍