മുഹമ്മദ് ജാസിറിന്റെ ഖബറടക്കം നടത്തി
Saturday, June 11, 2016 7:23 AM IST
റിയാദ്: വാദി ദവാസിറിനടുത്ത് സുല്‍ത്താനയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച കോഴിക്കോട് ബാലുശേരി പനായി സ്വദേശി മുഹമ്മദ് ജാസിറിന്റെ ഖബറടക്കം ബാലുശേരി കോക്കല്ലൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടത്തി. സഹോദരങ്ങളായ നിസാര്‍, റഷീദ്, അസ്ലം മയ്യിത്തിനെ അനുഗമിച്ചു.

ജാസിര്‍ സഞ്ചരിച്ചിരു ടയോട്ട എയ്സ് വാന്‍ ടയര്‍ പൊട്ടി മറിഞ്ഞാണ് അപകടം. ആറു വര്‍ഷം മുമ്പ് സദിയിലെത്തിയ മുഹമ്മദ് ജാസിര്‍ മൂന്നു വര്‍ഷമായി ഇതേ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍