ഇന്റര്‍ സര്‍ക്കിള്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ്: രുവൈസ് സര്‍ക്കിള്‍ ജേതാക്കള്‍
Friday, June 10, 2016 6:12 AM IST
ജിദ്ദ: യൂത്ത് ഇന്ത്യ ജിദ്ദ നോര്‍ത്ത് ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന 2016 വര്‍ഷത്തെ ഇന്റര്‍ സര്‍ക്കിള്‍ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ രുവൈസ് സര്‍ക്കിള്‍ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്കു ഫൈസലിയ സര്‍ക്കിളിനെ പരാജയപ്പെടുത്തി.

രുവൈസിനുവേണ്ടി ഫഹദും ഷുഐബും ആണു വല ചലിപ്പിച്ചത്. ടൂര്‍ണമെന്റിലെ മികച്ച താരമായി രുവൈസിന്റെ താരം ഫഹദിനെ തെരഞ്ഞെടുത്തു.

തുടര്‍ന്നു നടന്ന സൌഹൃദ മത്സരത്തില്‍ യൂത്ത് ഇന്ത്യ ക്ളബും തനിമയും ഏറ്റുമുട്ടി. നിശ്ചിത സമയത്തും ഇരു ടീമുകളും സമനില പാലിച്ചതോടെ മത്സരം ടൈബ്രേക്കറിലേക്കു കടന്നു. മൂന്നിനെതിരേ നാലു ഗോളുകള്‍ക്ക് യൂത്ത് ഇന്ത്യ തനിമയെ പരാജയപ്പെടുത്തി.

ഫൈനലിന് സിഫ് ട്രഷറര്‍ ഷബീര്‍ അലി, തനിമ പ്രസിഡന്റ് അബ്ദു ഷുകൂര്‍ അലി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍