പി. എ. ജേക്കബ് ഡാളസില്‍ നിര്യാതനായി
Friday, June 10, 2016 4:45 AM IST
ലബക്ക്: ആദ്യകാല പ്രവാസി മലയാളിയായ കുന്നംകുളം പുലിക്കോട്ടില്‍ പി.എ. ജേക്കബ് (അപ്പു- 83) നിര്യാതനായി. ഇന്ത്യന്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായിരുന്ന പരേതന്‍ 1975 മുതല്‍ ടെക്സസിലെ ലബക്കില്‍ സ്ഥിര താമസമായിരുന്നു.

മാവേലിക്കര പരിമണം കോയിക്കല്‍ അമ്മിണി ജേക്കബ് ആണു ഭാര്യ. മക്കള്‍ : മോനി, സാം, ഷിബു. മരുമക്കള്‍ : കുക്കുമോള്‍, മിമി.

വെളളിയാഴ്ച വൈകുന്നേരം ആറിനു ഡാളസ് ഫോര്‍ട്ട വര്‍ത്തിലുളള ഗ്രീന്‍വുഡ് മെമ്മോറിയല്‍ ഫ്യുണറല്‍ ഹോമില്‍ (3100 ംവശലേ ലെഹേേലാലി ഞറ. എീൃ ംീൃവേ, ഠഃ76107) പൊതുദര്‍ശനവും, ജൂണ്‍ പതിനൊന്നിനു (ശനിയാഴ്ച) വൈകുന്നേരം 3.30-നു ഫോര്‍ട്ട് വര്‍ത്ത് ഗ്രീന്‍വുഡ് സെമിത്തേരിയില്‍ സംസ്കാരം നടത്തുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : മോനി : 817 988 4349

റിപ്പോര്‍ട്ട്: ഷാജി രാമപുരം