യാത്രയയപ്പു നല്‍കി
Thursday, June 9, 2016 6:31 AM IST
കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് ഫിന്റാസ് യൂണിറ്റ് കണ്‍വീനര്‍ പ്രശോഭിന് കല കുവൈറ്റ് അബു ഹലീഫ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയയപ്പു നല്‍കി.

മഹ്ബൂള അറേബ്യന്‍ ടെക് ഹാളില്‍ നടന്ന ചടങ്ങ് കല കുവൈറ്റ് ജോയിന്റ് സെക്രട്ടറി സുഗതകുമാര്‍ ഉദ്ഘാടനം ചെയ്തു. അബു ഹലീഫ മേഖല പ്രസിഡന്റ് ജ്യോതിഷ് ചെറിയാന്‍ അധ്യക്ഷത വഹിച്ചു. കലയുടെ സ്നേഹോപഹാരം എന്‍. അജിത് കുമാറും സുഗതകുമാറും ചേര്‍ന്നു പ്രശോഭിനു സമ്മാനിച്ചു.

കല കുവൈറ്റ് ട്രഷറര്‍ അനില്‍ കൂക്കിരി, അബു ഹലീഫ മേഖല സെക്രട്ടറി മുസ്ഫര്‍, മേഖല കമ്മിറ്റി അംഗം സുദര്‍ശനന്‍ കളത്തില്‍, എന്‍. അജിത്ത് കുമാര്‍, ബിജുമോന്‍, വിജുമോന്‍, സുരേഷ് എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍