പോലീസ് ഓഫീസറുടെ മകന്‍ കാറില്‍ മരിച്ച നിലയില്‍
Thursday, June 9, 2016 6:26 AM IST
ന്യൂയോര്‍ക്ക്: ന്യുയോര്‍ക്ക് പോലീസ് ഓഫീസറുടെ നാലു മാസം പ്രായമുളള മകനെ പാര്‍ക്ക് ചെയ്തിരുന്ന ഔദ്യോഗിക വാഹനത്തില്‍ മരിച്ച നിലയില്‍ കണ്െടത്തിയതായി അപ് സ്റേറ്റ് ന്യുയോര്‍ക്ക് പോലീസ് അധികൃതര്‍ അറിയിച്ചു.

ജൂണ്‍ ആറിനു വെസ്റേണ്‍ ഹോം ഫാമിലിക്ക് മുമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നാല് മാസമുളള കുട്ടി അബോധാവസ്ഥയിലാണെന്നു സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പത്തു വര്‍ഷമായി റോം പോലീസ് ഡിപ്പാര്‍ട്ടുമെന്റില്‍ സേവനം അനുഷ്ഠിച്ചു വരുന്ന മാര്‍ക്ക് ഫാന്‍ ഫറില്ലൊ എന്ന ഓഫീസറുടെ മകനാണ് മരിച്ച കുട്ടി.

സംഭവം സംബന്ധിച്ചു പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മരണം സൂര്യതാപമേറ്റിട്ടാണോ, അതോ മറ്റു കാരണങ്ങള്‍ കൊണ്ടാണോ എന്നും അന്വേഷണ പരിധിയില്‍ പെടും. സംഭവം റിപ്പോര്‍ട്ടു ചെയ്യുമ്പോള്‍ പുറത്തെ താപനില 80 ഡിഗ്രിയായിരുന്നു. കുട്ടിയുടെ പിതാവ് മാര്‍ക്ക് അഡ്മിനിസ്ട്രേഷന്‍ ലീവില്‍ പ്രവേശിച്ചതായി ഷെറിഫ് ഡിപ്പാര്‍ട്ട്മെന്റ് ചീഫ് ഡെപ്യൂട്ടി ജോണ്‍ ഓവന്‍സ് അറിയിച്ചു.

അമേരിക്കയില്‍ പ്രതിവര്‍ഷം 37 കുട്ടികളിലധികം മാതാപിതാക്കളുടെ അശ്രദ്ധമൂലം സൂര്യതാപമേറ്റ് വാഹനങ്ങളിലിരുന്ന് മരിക്കുന്നതായി പഠന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. വേനല്‍ അവധിക്ക് വിദ്യാലയങ്ങള്‍ അടയ്ക്കുന്ന സമയമായതിനാല്‍ കുട്ടികളെ വാഹനത്തില്‍ ഇരുത്തി മാതാപിതാക്കള്‍ പുറത്തു പോകുന്നതു അപകടകരമാണെന്നു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍