കുവൈത്തില്‍ ഡിഫറന്റ് തിങ്കേഴ്സ് ഫേസ്ബുക്ക് കൂട്ടായ്മ മീറ്റ് സംഘടിപ്പിച്ചു
Thursday, June 9, 2016 6:23 AM IST
കുവൈത്ത്: നവമാധ്യമകൂട്ടായ്മകളിലെ വേറിട്ട ശബ്ദമായ ഡിഫറന്റ് തിങ്കേഴ്സ് ഫേസ്ബുക്ക് കൂട്ടായ്മയുടെ പ്രഥമ ജിസിസി മീറ്റ് ജൂണ്‍ മൂന്നിനു വൈകുന്നേരം നാലിനു അബാസിയയിലെ പോപ്പിന്‍സ് ഹാളില്‍ സംഘടിപ്പിച്ചു.

മീറ്റ് ലെബനോന്‍ സ്വദേശിയും ഗ്രൂപ്പുമെംബറുമായ വാജി അഹമദ് ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പിന്റെ സീനിയര്‍ അഡ്മിന്‍ നവാസ് ഖാലിദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കണ്‍വീനര്‍ റഫീക്ക് സ്വാഗതം ആശംസിച്ചു.

ഡിഫറന്റ് തിങ്കേഴ്സ് ഫേസ്ബുക്ക് കൂട്ടായ്മയുടെ ജീവ കാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നാട്ടിലെ പ്രയാസമനുഭവിക്കുന്നവര്‍ക്കായ് സ്വരൂപിച്ച ഒരു ലക്ഷം രൂപ അനു മാത്യു ടീച്ചറും ദിനേശ് കണിയാട്ടിലും ചേര്‍ന്ന് ഗ്രൂപ്പ് അഡ്മിനുകള്‍ക്കു കൈമാറി. ഗ്രൂപ്പിന്റെ പ്രവര്‍ത്തന രീതിയേക്കുറിച്ചും ചാരിറ്റി പ്രവര്‍ത്തനങ്ങളേക്കുറിച്ചും ഗ്രൂപ്പ് മെംബര്‍ ജോഷി ഡാനിയേല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിനീഷ് പോപ്പി നന്ദി പറഞ്ഞു. തുടര്‍ന്നു ചിരാത് മ്യൂസിക് ബാന്‍ഡിന്റെ ഗാനസന്ധ്യയും മാജിക് ഷോയും സ്നേഹവിരുന്നും നടന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍