ഷിക്കഗോ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ദേവാലയകൂദാശ ജൂലൈ 1, 2 തീയതികളില്‍
Thursday, June 9, 2016 4:49 AM IST
ഷിക്കഗോ: ഷിക്കഗോ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ദേവാലയകൂദാശ ജൂലൈ 1, 2, 3 തീയതികളില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷനും, പൌരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പൊലീത്തയുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും. പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, സൌത്ത് വെസ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത അലക്സിയോസ് മാര്‍ യൂസേബിയോസ് എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും.

ജൂണ്‍ 29-നു (ബുധനാഴ്ച) 3.30നു ഷിക്കഗോയില്‍ എത്തുന്ന മലങ്കര സഭാ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായ്ക്ക് ഷിക്കാഗോ അന്താരാഷ് ട്ര വിമാനത്താവളത്തില്‍ വൈദീകരും, മാനേജിംങ് കമ്മിറ്റി അംഗങ്ങളും, വിശ്വാസികളും ചേര്‍ന്നു സ്വീകരണം നല്‍കും. തുടര്‍ന്ന് വൈകുന്നേരം 6.30നു സന്ധ്യാ നമസ്കാരത്തെത്തുടര്‍ന്നു വിശുദ്ധ പത്രോസ് പൌലോസ് ശ്ളീഹന്മാരുടെ ഓര്‍മപ്പെരുന്നളിനോടനുബന്ധിച്ചു വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.

ജൂലൈ ഒന്നിനു വെള്ളിയാഴ്ച വൈകിട്ട് അഞ്ചിനു പരിശുദ്ധ ബാവായെയും, അഭിവന്ദ്യ തിരുമേനിമാരെയും, വിശിഷ്ടാതിഥികളെയും പുതിയ ദേവാലയ കവാടത്തില്‍ സ്വീകരിക്കും, വൈകുന്നേരം ആറിനു സന്ധ്യാനമസ്കാരം, തുടര്‍ന്നു ദേവാലയകൂദാശയുടെ ഒന്നാം ഘട്ടം നിര്‍വഹിക്കും. ജൂലൈ രണ്ടാംതീയതി (ശനിയാഴ്ച) രാവിലെ ഏഴിനു പ്രഭാതപ്രാര്‍ഥനയ്ക്കുശേഷം ദേവാലയകൂദാശയുടെ രണ്ടാം ഘട്ടം നടക്കും. തുടര്‍ന്നു വി.മൂന്നിന്‍മേല്‍ കുര്‍ബാന, ശ്ളൈഹിക വാഴ്വ്, ശിലാഫലക അനാച്ഛാദനം, സ്നേഹവിരുന്ന് എന്നിവയും നടക്കും

1971 ഫെബ്രുവരിയില്‍ കേവലം 14 ഇടവകാംഗങ്ങളുമായി ആരംഭിച്ച ഈ ഓര്‍ത്തഡോക്സ് സമൂഹം അനന്തമായ ദൈവകൃപയിലൂടെ വളര്‍ന്ന്, ഇന്നു എഴുപതില്‍പ്പരം കടുംബങ്ങളുള്ള ഇടവകയായി മാറിക്കഴിഞ്ഞു. ഈ ദേവാലയത്തിന്റെ ആദ്യ വികാരി റവ. കുര്യാക്കോസ് തോട്ടുപുറം കോര്‍ എപ്പിസ്കോപ്പ ആണ്. റവ. എം.ഇ ഇടുക്കുള കോര്‍ എപ്പിസ്കൊപ്പ, റവ.കോശി വി. പൂവത്തൂര്‍ കോര്‍ എപ്പിസ്കോപ്പ, ഫാ. ശ്ളൊമോ ഐസക് ജോര്‍ജ്, ഫാ.ഹാം ജോസഫ്, റവ.ഡീക്കണ്‍ ജോര്‍ജ്ജ് പൂവത്തൂര്‍ എന്നിവരുടെ സ്തുത്യര്‍ഹമായ സേവനവും, നേതൃപാടവവും ഈ ദൈവാലയത്തിന്റെ വളര്‍ച്ചയ്ക്ക് ആക്കംകൂട്ടി.

സൌകര്യങ്ങളുടെ അപര്യാപ്തതയാണു പുതിയ ദേവാലയം എന്ന ചിന്തയിലേക്ക് ഇടവക അംഗങ്ങളെ എത്തിച്ചത്. അംഗങ്ങളുടെ കൂട്ടായ്മയുടേയും, കഠിനാധ്വാനത്തിന്റേയും, നിരന്തരമായ പ്രാര്‍ത്ഥനയുടേയും ഫലമായിട്ടാണ് പുതിയ ദേവാലയം എന്ന സ്വപ്നം യാഥാര്‍ഥ്യമാകുന്നത്. ഇടവക വികാരി ഫാ. ഫാ. ഹാം ജോസഫിന്റെ നേതൃത്വത്തില്‍ ദേവാലയ കമ്മിറ്റിയും, ഇടവക മാനേജിഗ് കമ്മറ്റിയും, വിവിധ ആധ്യാത്മിക സംഘടനകളും, യുവജന സമൂഹവും ഒത്തൊരുമിച്ച് നടത്തിയ നിരന്തര പ്രയത്നങ്ങളാണ് ഇതിനു കരുത്തേകിയത്. ഇടവകയുടെ കാവല്‍പിതാവായ പരിശുദ്ധ മാര്‍ത്തോമാ ശ്ളീഹായുടേയും, പരിശുദ്ധ പരുമല തിരുമേനിയുടേയും മാധ്യസ്ഥതയും, പ്രാര്‍ഥനയും തുണയായി.

നാനൂറില്‍പ്പരം വിശ്വാസികള്‍ക്ക് ഒരുമിച്ചു ആരാധനയില്‍ പങ്കെടുക്കുവാന്‍ സൌകര്യമുള്ള പുതിയ ദേവാലയവും, വിശാലമായ ഹാളും, അടുക്കള, സണ്‍ഡേ സ്കൂള്‍ ക്ളാസുകള്‍ നടത്താന്‍ പര്യാപ്തമായ നിരവധി മുറികളും ഉള്‍പ്പെടുന്നതാണ് പുതിയ കെട്ടിട സമുച്ചയം. നൂറില്‍പ്പരം കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാവുന്ന സൌകര്യവും ഇതോടനുബന്ധിച്ചുണ്ട്.

കൂദാശയുടെ ക്രമീകരണങ്ങള്‍ക്കായി ഇടവക വികാരി ഫാ .ഹാം ജോസഫ്, ഡീക്കന്‍ ജോര്‍ജ്ജ് പൂവത്തൂര്‍ (ചെയര്‍മാന്‍), സാറ ഗബ്രിയേല്‍ (പ്ളാനിംഗ്, ജോര്‍ജ് സൈമണ്‍, ജോര്‍ജ് റോയ് മാത്യു(പ്രോഗ്രാം), ഗോഡ് വിന്‍ സാമുവേല്‍(പബ്ളിക് റിലേഷന്‍) മിസിസ്. ജിജി സൈമണ്‍(ലിറ്റര്‍ജി), .മറിയാമ്മ വര്‍ഗീസ്, രാജീവ് കോര (അക്കോമഡേഷന്‍), ഷാജന്‍ വര്‍ഗീസ്, ബേബി മത്തായി (ഫുഡ്), ബിനോയ് ആന്‍ഡ്രൂസ്, ജോണ്‍ ചെറിയാന്‍ (ട്രാന്‍സ്പോട്ടേഷന്‍), ഗബ്രിയേല്‍.പി (സെക്യൂരിറ്റി), മത്തായി വി.തോമസ്, ഡാനിയേല്‍ എം ബാബു (വീഡിയോ/ഓഡിയോ) മത്തായി റ്റി. മത്തായി, ജോണ്‍ വര്‍ഗീസ് (ഡെക്കറേഷന്‍) വിത്സണ്‍ ജോണ്‍ (പെരുന്നാള്‍) എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഢശരമൃ: ഞല്. എൃ. ഒമാ ഖീലുെവ 8475945790 (ഒ) 7088567490 (ഇ) ളൃവമാഷീലുെവ@ഴാമശഹ.രീാ, ഞല്. ഉി. ഏലീൃഴല ജ്ീീമവൌൃേ 7735615738 (ഇ), ഠൃൌലെേല: ടവമഷമി ഢമൃഴവലലെ 8476752149 (ഇ), ടലരൃലമ്യൃേ: ഗീവ്യെ ഏലീൃഴല 8479830433 (ഇ).

അഡ്രസ് : ട. ഠവീാമ ഛൃവീേറീഃ ഇവൌൃരവ ഇവശരമഴീ – കഘ, 6099 ച ചീൃവേരീ അ്ലിൌല ഇവശരമഴീ, കഘ 60631വെബ്: വു://ംംം.ീരര.ീൃഴ

റിപ്പോര്‍ട്ട്: ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം