ടെക്സാസ് മെഗാ ഇവന്റ് 'മെട്രോ മെഡിക്കല്‍ കെയര്‍ അനന്തോത്സവം' സംഘടിപ്പിച്ചു
Wednesday, June 8, 2016 5:24 AM IST
കുവൈത്ത്: തിരുവനന്തപുരം ജില്ലാ പ്രവാസി സംഘടന ടെക്സാസ് കുവൈറ്റിന്റെ പത്താം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായ മെഗാ ഇവന്റ് 'മെട്രോ മെഡിക്കല്‍ കെയര്‍ അനന്തോത്സവം' ജൂണ്‍ മൂന്നിന് അബാസിയയിലുള്ള മെറീന ഹാളില്‍നടന്നു.

കുവൈറ്റിലെ കലാകാരന്മാര്‍ അവതരിപ്പിച്ച വ്യത്യസ്തതയാര്‍ന്ന നാടന്‍ കലാരൂപത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. പൊതുയോഗം മുന്‍ എംഎല്‍എ വര്‍ക്കല കഹാര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രസിഡന്റ് ബിജു സ്റീഫന്‍ അധ്യക്ഷത വഹിച്ചു. നടനും നിര്‍മാതാവുമായ മണിയന്‍ പിള്ള രാജു, ടെക്സാസ് കുവൈറ്റ് അഡ്വസറി ബോര്‍ഡ് ചെയര്‍മാന്‍ സെബാസ്റ്യന്‍ ജോസഫ്, പ്രോഗ്രാം കണ്‍വീനര്‍ സുമേഷ് സുധാകരന്‍ എന്നിവര്‍ പ്രസംഗിച്ചു. ഈ വര്‍ഷത്തെ സ്മരണിക കഹാര്‍, സുവനീര്‍ കണ്‍വീനര്‍ മുരളിക്ക് ആദ്യ പ്രതി നല്‍കി പ്രകാശനം ചെയ്തു. സെക്രട്ടറി അരുണ്‍ രാജഗോപാല്‍, രാജേഷ് ഗോപി, ഫര്‍വാനിയ ഗവര്‍ണറേറ്റ് പ്രതിനിധി ഷേക്ക് ഫൈസല്‍ മാലിക് അല്‍ സുബഹ, ജലീബ് അല്‍ ഷൌക്ക് പോലീസ് സ്റേഷന്‍ ഇന്‍ ചാര്‍ജ് സെനല്‍ ഇബ്രാഹിം ആദേ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

രമേഷ് പിഷാരടി, ധര്‍മജന്‍, സുബി സുരേഷ് ടീമിന്റെ കോമഡി ഷോ, രാകേഷ് ബ്രഹ്മാനന്ദന്‍, ഗായത്രി അശോകന്‍ എന്നിവരുടെ ഗാനസന്ധ്യ സദസിനെ ആനന്ദം കൊള്ളിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍