യോങ്കേഴ്സ് മലങ്കര കത്തോലിക്ക ദേവാലയത്തില്‍ ഏകദിന ധ്യാനം
Tuesday, June 7, 2016 8:19 AM IST
ന്യൂയോര്‍ക്ക്: മാര്‍പാപ്പയുടെ ആഹ്വാനപ്രകാരം ആഗോള കത്തോലിക്ക സഭ 2016 കരുണയുടെ വര്‍ഷമായി ആചരിക്കുകയാണ്. ഇതിന്റെ ഭാഗമായി യോങ്കേഴ്സ് സെന്റ് മേരീസ് മലങ്കര കത്തോലിക്ക ദേവാലയത്തില്‍ ജൂണ്‍ 12നു (ഞായര്‍) സെഹിയോന്‍ (യുകെ) ടീം നയിക്കുന്ന ഏകദിന ധ്യാനം നടത്തുന്നു.

രാവിലെ 8.30ന് ആരംഭിക്കുന്ന വചന പ്രഘോഷണങ്ങള്‍ക്കു ഫാ. സണ്ണി മാത്യു, ബ്രദര്‍ സാലസ്, ബ്രദര്‍ ജോണ്‍സന്‍, ബ്രദര്‍ ഷൈന്‍ എന്നിവര്‍ നേതൃത്വം നല്‍കും.

കരുണയുടെ വര്‍ഷത്തില്‍ നടത്തുന്ന ഈ ധ്യാനത്തില്‍ പങ്കെടുത്ത് ആത്മീയ സൌഖ്യം പ്രാപിക്കുന്നതിന് എല്ലാ വിശ്വാസികളേയും വികാരി ഫാ. സണ്ണി മാത്യു സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: 845 300 3705.

വിലാസം: 18 ൃശിശ്യ ടൃലല, ഥീിസലൃ.

റിപ്പോര്‍ട്ട്: ഷോളി കുമ്പിളുവേലി