പ്രകാശ് എം. സ്വാമിക്ക് റോട്ടറി ഇന്റര്‍നാഷണല്‍ അവാര്‍ഡ്
Tuesday, June 7, 2016 5:43 AM IST
ന്യൂയോര്‍ക്ക്: റോട്ടറി ഇന്റര്‍നാഷണല്‍ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡിന് ഇന്ത്യന്‍ അമേരിക്കന്‍ ജേര്‍ണലിസ്റ് ഡോ. പ്രകാശ് എം. സ്വാമി അര്‍ഹനായി.

യുണൈറ്റഡ് നാഷണല്‍സ് കറസ്പോണ്ടന്റും സീനിയര്‍ ഇന്ത്യന്‍ അമേരിക്കന്‍ ജേര്‍ണലിസ്റുമായ ഡോ. പ്രകാശിനു ലഭിച്ചത് റോട്ടറി ഇന്റര്‍നാഷണലിന്റെ ഏറ്റവും ഉയര്‍ന്ന അവാര്‍ഡാണ്. ജൂണ്‍ 11നു ചെന്നൈയില്‍ അവാര്‍ഡു വിതരണം ചെയ്യും. ചടങ്ങില്‍ പ്രസാര്‍ ഭാരതി ചെയര്‍മാന്‍ ഡോ. എ. സൂര്യപ്രകാശ് മുഖ്യാതിഥിയായിരിക്കും.

ന്യൂയോര്‍ക്ക് മാഡിസണ്‍ സ്ക്വയര്‍ ഗാര്‍ഡന്‍ കമ്മിറ്റി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു നല്‍കിയ ചരിത്രപ്രസിദ്ധമായ സ്വീകരണം വിജയിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത് ഡോ. പ്രകാശായിരുന്നു. ന്യൂയോര്‍ക്കിലെ യുണൈറ്റഡ് നാഷന്‍സ് കറസ്പോണ്ടന്റായിരുന്ന ഡോ. പ്രസാദ് ദശാബ്ദകാലം ന്യൂയോര്‍ക്കിലെ എമ്മി അവാര്‍ഡ് പാനലിലെ ജഡ്ജിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മുപ്പതിയഞ്ചു വര്‍ഷം പത്രപ്രവര്‍ത്തനരംഗത്തെ നിറസാന്നിധ്യമായിരുന്ന ഡോ. പ്രകാശിനെ ഈ അവാര്‍ഡിനായി തെരഞ്ഞെടുക്കുവാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നതായി റോട്ടറി ക്ളബ് പ്രസിഡന്റ് രവിസുന്ദരം അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍