പ്രഫഷണല്‍ മാര്‍ഷ്യല്‍ ആര്‍ട്ടിസ്റ് കിംബൊ സ്ളൈയ്സ് അന്തരിച്ചു
Tuesday, June 7, 2016 5:41 AM IST
സൌത്ത് ഫ്ളോറിഡ: പ്രൊഫഷണല്‍ അമേരിക്കന്‍ ബോക്സര്‍ കിംബൊ സ്ളൈയ്സ് (48) അന്തരിച്ചു. സൌത്ത് ഫ്ളോറിഡയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മരണ കാരണം വ്യക്തമല്ല.

1974 ബഹാമാസില്‍ ജനിച്ച കെവിന്‍ ഫെര്‍ഗുസനാണ് പിന്നീട് കിംബൊ സ്ളൈയ്സ് എന്ന പേരില്‍ അറിയപ്പെട്ടത്. ബോക്സിംഗിലും മിക്സഡ്സ് മാര്‍ഷ്യല്‍ ആര്‍ട്ടിംഗിലും നിരവധി വിജയ കിരീടങ്ങള്‍ കിംബൊ സ്വന്തമാക്കിയിട്ടുണ്ട്. പതിമൂന്നാം വയസില്‍ ബോക്സിംഗില്‍ മത്സര രംഗത്തെത്തിയ കിംബൊ നിരവധി വിവാദങ്ങള്‍ നേരിട്ടിരുന്നു. മയാമി യൂണിവേഴ്സിറ്റിയില്‍ ക്രിമിനല്‍ ജസ്റീസില്‍ വിദ്യാഭ്യാസം ആരംഭിച്ചുവെങ്കിലും പൂര്‍ത്തീകരിക്കാനായില്ല. 2005ലാണ് മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്സില്‍ പരിശീലനം ആരംഭിച്ചത്. ബോക്സിംഗ് രംഗത്ത് ധാരാളം കാണികളെ ആകര്‍ഷിച്ചിരുന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍