സാജു ജോസഫ് ഫോമ നാഷണല്‍ കമ്മിറ്റിയിലേക്ക്
Monday, June 6, 2016 6:25 AM IST
കലിഫോര്‍ണിയ: മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കലിഫോര്‍ണിയ (മങ്ക) യുടെ 2013-15ലെ അമരക്കാരനും നോര്‍ത്തേണ്‍ കലിഫോര്‍ണിയയിലെ മലയാളി സമൂഹത്തിലെ നിറസാന്നിധ്യമായ സാജു ജോസഫിനെ ഫോമയുടെ നാഷണല്‍ കമ്മിറ്റിയിലേക്കു നോമിനേറ്റ് ചെയ്യുന്നതായി മങ്ക പ്രസിഡന്റ് ബെന്‍സി അലക്സ് മാത്യുവും സെക്രട്ടറി സിജോ പറപ്പള്ളിയും അറിയിച്ചു.

2006ല്‍ കംപ്യൂട്ടര്‍ എന്‍ജിനിയര്‍ ആയി സാന്‍ഫ്രാന്‍സിസ്കോ സിലിക്കണ്‍ വാലിയിലേക്കു ചേക്കേറിയ സാജു, വളരെ ചുരുങ്ങിയ കാലം കൊണ്ട് മങ്കയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നത് അദ്ദേഹത്തിന്റെ അര്‍പ്പണബോധവും കഠിനാധ്വാനവും നേതൃത്ത പാടവവും കൊണ്ടു മാത്രമാണ്. സാജു മങ്കയുടെ യുവ പ്രസിഡന്റും ഫോമയുടെ റീജണല്‍ വീപ്പിയും ആയ ടോജോ തോമസിന്റെ കൂടെ ബോര്‍ഡ് മെംബറായും ജോസ് മാമ്പിള്ളിയുടെ നേതൃതത്തിലുള്ള ബോര്‍ഡിന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബെന്‍സി അലക്സിന്റെ നേതൃതത്തിലുള്ള ഇപ്പോഴത്തെ ബോര്‍ഡില്‍ പാസ്റ് പ്രസിഡന്റ് അഡ്വൈസര്‍ ആയും പ്രവര്‍ത്തിക്കുന്നു.

2008ല്‍ കായിക വിനോദങ്ങള്‍ക്കു പ്രാധാന്യം കൊടുക്കുന്നതിനു വേണ്ടി സാജുവിന്റെ നേതൃതത്തില്‍ ബേ മലയാളി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബ് രൂപീകരിച്ചു. മങ്കയുടെ പ്രസിഡന്റ് ആയിരുന്ന കാലത്ത് പല പുതിയ സാമൂഹ്യ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സാജു നേതൃതം കൊടുത്തു. ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഫീസുമായി വളരെ നല്ല വ്യക്തി ബന്ധം സ്ഥാപിച്ചതുവഴി കമ്യൂണിറ്റിയിലുള്ള ആളുകളുടെ ഇമിഗ്രേഷന്‍ പാസ്പോര്‍ട്ട് സംബന്ധിച്ച കാര്യങ്ങളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതുപോലെ കേരളത്തിലേക്കുള്ള യാത്ര ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി മറ്റു സ്റേറ്റുകളിലെ സംഘടനകളുമായി ചേര്‍ന്നു സ്വാധീനം ചെലുത്തിയതിന്റെ ഫലമാണ് ഇത്തിഹാദ് എയര്‍ലൈന്‍സ്.

റിപ്പോര്‍ട്ട്: ബിജു തോമസ് പന്തളം