ലോക പരിസ്ഥിതി ദിനം ആചരിച്ചു
Monday, June 6, 2016 6:20 AM IST
ദുബായി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ട്രിനിറ്റി ഹോള്‍ഡിംഗ്സ്ന്റെ റാസ് അല്‍ ഖോറിലുള്ള ഒയാസിസ് പമ്പ്സ് ഇന്‍ഡസ്ട്രീസില്‍ വിവിധ ദേശക്കാരായ തൊഴിലാളികളും ജീവനക്കാരും ചേര്‍ന്നു വൃക്ഷതൈകള്‍ നട്ടു.

എക്സിക്യൂട്ടിവ് ഡയറക്ടര്‍ എം.എസ്. കബീര്‍, ജനറല്‍ മാനേജര്‍ ജയിംസ് ജോസഫ്, മനോഹര്‍ കൊട്ടിയാന്‍, അനൂപ് കുമാര്‍ ദാസ്, അഡ്വ. യാസിദ് ഖാന്‍, റിന്‍സ് പോള്‍ എന്നിവര്‍ പ്രസംഗിച്ചു. റോജിന്‍ പൈനുംമൂട് പരിസ്ഥിതി സന്ദേശം നല്‍കി.

മുഹമ്മദ് ഷരീഫ്,റഷീദ് ഖാന്‍, അമിത് കുമാര്‍ ശര്‍മ, അബ്ദുല്‍ ജബാര്‍, മിന്‍ ഥാപ്പ, ഹര്‍ദേവ് സിംഗ്, ബിഷാരത് അലി, സ്മിതേഷ്, താജുല്‍ ഇസ്ലാം, വാജിദ് ഖാന്‍, ഫയാസ് മുഹമ്മദ്, ഖുര്‍ഷിദ് ആലം എന്നിവര്‍ നേതൃത്വം നല്‍കി. ചടങ്ങില്‍ മധുരപലഹാര വിതരണവും നടന്നു.