സേവനപാതയില്‍ നാഴികക്കല്ലായി; എക്കോയുടെ കാന്‍സര്‍ ക്യാമ്പ് വിജയം
Monday, June 6, 2016 5:10 AM IST
ന്യൂയോര്‍ക്ക്: സാമൂഹ്യപ്രതിബദ്ധതയോടെ നിസ്തുല സേവനം ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചുവരുന്ന എക്കോയുടെ (ഋഇഒഛ) നൂതന കര്‍മ്മപരിപാടിയായ സൌജന്യ കാന്‍സര്‍ അവയര്‍നെസ് ക്യാമ്പ് മേയ് 22-നു വിജയകരമായി നടത്തി. എക്കോയോടൊപ്പം ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍, എച്ച്എഫ്സിസി എന്നീ സംഘടനകള്‍ കൈകോര്‍ത്ത ഈ നൂതന സംരംഭത്തില്‍ വിവിധ മെഡിക്കല്‍ വിഭാഗങ്ങളിലെ വിദഗ്ധര്‍, ഇതര ചികിത്സാസമ്പ്രദായത്തിലെ പരിചയസമ്പന്നര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സമൂഹത്തിലെ മെഡിക്കല്‍ പ്രൊഫഷണല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സാന്നിധ്യവും വന്‍ ജനപങ്കാളിത്തവും ക്യമ്പിനെ ഏറെ ശ്രദ്ധേയമാക്കി.

രാവിലെ പതിനൊന്നു മുതല്‍ ആരംഭിച്ച പ്രഭാഷണ പരമ്പരയില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ചയായി. തോമസ് തോമസ് (ജൃമിശര മിറ ഠംശി ഒലമൃ ങലറശമേശീിേ) , ഡോ. ബിജു ഏബ്രഹാം (ഇീഹീി ഇമിരലൃ), ഡോ. വില്‍ബര്‍ട്ട് ബി. മിനിയേഗാ (ഇമിരലൃ ടരൃലലിശിഴ , ംവലി ്യീൌ ിലലറ ീ), ഡോ സന്ദീപ് മേഹര്‍ഷി (ടാീസശിഴ മിറ ഇമിരലൃ), ഡോ. പ്രീതി മേത്ത (ഇീഹീി ഇമിരലൃ), ഡോ. അന്‍ഷു മേഹര്‍ഷി, ഡോ. ശാന്ത ബജാജ് (ഇമിരലൃ എമര ശി ങലി മിറ ണീാലി), ജെസീക്ക ഡുലീപി ആര്‍.എന്‍ (ടരൃലലിശിഴ മിറ ജൃല്ലിശീിേ ീള ആൃലമ മിറ ജൃീമെേലേ ഇമിരലൃ, ഡോ. തോമസ് മാത്യു (ഇമൃരശിീഴലി), ഡോ. തിലേഷ് മേത്ത (ഒലുമശേശേ ഇ) , മിസ് ഡയാന്‍ റോബര്‍ട്ട് (ഇമിരലൃ ടരൃലലിശിഴ ), മിസ് ഷൈല പോള്‍ ( ഇമിരലൃ ടരൃലലിശിഴ ) എന്നിവരുടെ പ്രഭാഷണങ്ങള്‍ ഏറെ വിജ്ഞാനപ്രദവും ലളിതവുമായിരുന്നു.

എക്കോയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. തോമസ് പി. മാത്യു, പ്രോഗ്രാം ഡയറക്ടര്‍ സാബു ലൂക്കോസ്, ഓപ്പറേഷന്‍സ് ഡയറക്ടര്‍ ബിജു ചാക്കോ, ഫിനാന്‍സ് ഡയറക്ടര്‍ വര്‍ഗീസ് ജോണ്‍, ക്യാപ്പിറ്റല്‍ റിസോഴ്സ് ഡയറക്ടര്‍ സോളമന്‍ മാത്യു, കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ കോപ്പാറ ബി. സാമുവേല്‍, ഉഷാ ജോര്‍ജ് (പ്രസിഡന്റ്, ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍, ന്യൂയോര്‍ക്ക്) എന്നിവര്‍ പരിപാടിയുടെ ചിട്ടയായ നടത്തിപ്പിനായി പ്രവര്‍ത്തിച്ചു.

പതിവ് സാംസ്കാരിക പരിപാടികള്‍ക്കുമപ്പുറം പ്രവര്‍ത്തനക്ഷമമല്ലാത്ത അമേരിക്കയിലെ മലയാളി സാമൂഹ്യസംഘടനകള്‍ക്ക് പ്രചോദനവും ഊര്‍ജസ്വലതയും നല്‍കുന്ന പരിപാടികളിലൂടെ ഇതിനോടകം ജനശ്രദ്ധ നേടിയിട്ടുള്ള എക്കോയുടെ കാന്‍സര്‍ ക്യാമ്പിന്ു പൂര്‍ണ പിന്തുണയും സഹായവും നല്‍കിയ പൊതുജനത്തിനും വാര്‍ത്താ മാധ്യമ പ്രവര്‍ത്തര്‍ക്കും നന്ദി അറിയിക്കുന്നുവെന്ന് പ്രോഗ്രാം ഡയറക്ടര്‍ സാബു ലൂക്കോസ് ന്യൂയോര്‍ക്കില്‍ അറിയിച്ചു. വിദ്യാഭ്യാസ സെമിനാര്‍, എസ്റേറ്റ് - ടാക്സ് പ്ളാനിംഗ് തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു. എക്കോയുടെ പുതിയ നിരവധി പ്രോഗ്രാമുകള്‍ നടത്താനുള്ള ക്രമീകരണങ്ങള്‍ ചെയ്തുവരുന്നു. ബിജു ചെറിയാന്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം