സോമര്‍സെറ്റ് സെന്റ് തോമസ് ദേവാലയത്തില്‍ മാതാവിന്റെ വണക്കമാസ സമാപന തിരുനാള്‍ ആഘോഷിച്ചു
Thursday, June 2, 2016 4:57 AM IST
ന്യൂജേഴ്സി : സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ ഇടവകയിലെ വിവിധ കുടുംബ യുണിറ്റുകളുടെ നേതൃത്വത്തില്‍ മേയ് 22 മുതല്‍ തുടര്‍ന്നുപോന്ന വണക്കമാസ ആചരണത്തിന് മേയ് 31ന് ആഘോഷമായ സമാപനം കുറിച്ചു.

ചൊവ്വാഴ്ച വൈകുന്നേരം 7.30-നു ആഘോഷമായ വിശുദ്ധബലിയോടെ സോമര്‍സെറ്റ് ഫൊറോനാ ദേവാലയത്തിലെ തിരുനാള്‍ തിരുക്കര്‍മങ്ങള്‍ക്കു തുടക്കം കുറിച്ചു. പാലാ സാന്ത്വന കൌണ്‍സിലിംഗ് സെന്റര്‍ ഡയറക്ടര്‍ ഫാ. മാത്യു പന്തലാനിക്കലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന ആഘോഷമായ ദിവ്യബലിയില്‍ ഫാ. ഫിലിപ്പ് വടക്കേക്കര സഹകാര്‍മികത്വം വഹിച്ചു.

ആഘോഷമായ ദിവ്യബലിയെത്തുടര്‍ന്നു വണക്കമാസ പ്രാര്‍ഥനയും ലദീഞ്ഞും നടന്നു. തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം പള്ളിയങ്കണത്തില്‍ നടത്തി. തിരുനാള്‍ പ്രദക്ഷിണം ദേവാലയത്തില്‍ തിരിച്ചെത്തിയ ശേഷം തിരുസ്വരൂപവണക്കവും, നേര്‍ച്ച കാഴ്ച സമര്‍പ്പണവും നടന്നു. ദേവാലയത്തിലെ ഗായക സംഘം ആലപിച്ച ഗാനങ്ങള്‍ തിരുനാള്‍ ആഘോഷങ്ങള്‍ കൂടുതല്‍ ഭക്തി സാന്ദ്രമാക്കി. സ്നേഹവിരുന്നോടെ പത്തു ദിവസം നീണ്ടുനിന്ന വണക്കമാസ ആചരണത്തിനു സമാപനം കുറിച്ചു.

ഈ വര്‍ഷത്തെ വണക്കമാസ പ്രാര്‍ത്ഥകളും, തിരുനാളും കോ-ഓര്‍ഡിനേറ്റ് ചെയ്തത് ട്രസ്റികൂടിയായ മേരിദാസന്‍ തോമസ് ആയിരുന്നു. ട്രസ്റിമാരായ ടോം പെരുംപായില്‍, തോമസ് ചെറിയാന്‍ പടവില്‍, മിനേഷ് ജോസഫ് എന്നിവര്‍ വണക്കമാസ സമാപന ആഘോഷത്തിനു നേതൃത്വം നല്കി. ംലയ: ംംം.വീാെേേമ്യൃീിഷ.ീൃഴ സെബാസ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം