സാഹിത്യവേദി ജൂണ്‍ മൂന്നിന്
Thursday, June 2, 2016 4:55 AM IST
ഷിക്കാഗോ: 2016 ജൂണ്‍മാസ സാഹിത്യവേദി മൂന്നാംതീയതി (വെള്ളിയാഴ്ച) വൈകുന്നേരം 6.30-നു കണ്‍ട്രി ഇന്‍ ആന്‍ഡ് സ്യൂട്ടില്‍ (2200 ട. ഋഹാവൌൃ, ങഠ, ജൃീുലര) കൂടുന്നതാണ്. സാഹിത്യവേദിയില്‍, സാഹിത്യകാരിയും, കവയിത്രിയുമായ രമാ രാജ സദസ്യരെ അഭിസംബോധന ചെയ്യുന്നതാണ്.

മേയ്മാസ സാഹിത്യവേദി ആറാം തീയതി ഡോ. ചിന്നമ്മ തോമസിന്റെ അധ്യക്ഷതയില്‍ കൂടി. മുഖ്യപ്രഭാഷക ഡോ. ശകുന്തളാ രാജഗോപാലിനെ ഡോ. റോയ് പി. തോമസ് പരിചയപ്പെടുത്തി. സാഹിത്യകാരിയും ഡോക്ടറുമായ ശകുന്തളാ രാജഗോപാല്‍ തന്റെ സാഹിത്യ ജീവിതാനുഭവങ്ങളെക്കുറിച്ചും താന്‍ എഴുതിയ കവിതാസമാഹാരത്തെക്കുറിച്ചും വിശദീകരിച്ച് മുഖ്യ പ്രഭാഷണം നടത്തി. സദസ്യര്‍ സശ്രദ്ധം കേട്ട് തങ്ങളുടെ അഭിപ്രായങ്ങളും അഭിനന്ദനങ്ങളും പങ്കുവെച്ചു. പ്രസിദ്ധ കാര്‍ട്ടൂണിസ്റ് ടോംസിന്റെ നിര്യാണത്തില്‍ സാഹിത്യവേദി അനുശോചനം രേഖപ്പെടുത്തി.

ജോസി കല്ലറയുടെ നന്ദിപ്രകടനത്തോടുകൂടി പ്രസന്നന്‍പിള്ള സ്പോണ്‍സര്‍ ചെയ്ത മെയ്മാസ സാഹിത്യവേദി സമംഗളം പര്യവസാനിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക: രമാ രാജ (630 581 9691), ഡോ. ചിന്നമ്മ തോമസ് (630 537 1138), ജോണ്‍ സി ഇലക്കാട്ട് (773 282 4955).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം