നവോദയ സാംസ്കരിക വേദി, കിഴക്കന്‍ മേഖലാ ഭാരവാഹികളെ തെരഞ്ഞെടുത്തു
Wednesday, June 1, 2016 4:25 AM IST
ദമാം: നവോദയ സാംസ്കരിക വേദിയുടെ ഏഴാം കേന്ദ്ര സമ്മേളനം ദമാമില്‍ സമാപിച്ചു. വിവിധ മേഖലകളില്‍ നിന്നായി 259 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍മേല്‍ നടന്ന പൊതുചര്‍ച്ചയില്‍ പ്രതിനിധികള്‍ ഉന്നയിച്ച വിഷയങ്ങള്‍ക്ക് ജോര്‍ജ് വര്‍ഗീസ് മറുപടി പറഞ്ഞു. സാംസ്കാരിക, രാഷ്ട്രീയ, പ്രവാസ, സ്ത്രീപക്ഷ വിഷയങ്ങള്‍ ഉയര്‍ത്തിയ വിവിധ പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു. 

പുതിയ ഭാരവാഹികളായി പവനന്‍ മൂലക്കീല്‍ (പ്രസിഡന്റ്), പ്രഭാകരന്‍ കണ്ണൂര്‍ (ജനറല്‍ സെക്രട്ടറി), സുധീഷ് ത്യപ്രയാര്‍ (ട്രഷറര്‍) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു. ഹനീഫ മൂവറ്റുപുഴ, പ്രസന്നന്‍ പന്തളം, റഹിം മടത്തറ, ബഷീര്‍ മേച്ചേരി (വൈസ് പ്രസിഡന്റുമാര്‍), സൈനുദ്ദീന്‍, നിധീഷ് മുത്തമ്പലം, ക്യഷ്ണകുമാര്‍, ലക്ഷ്മണന്‍ (ജോ.സെക്രട്ടറിമാര്‍), സനല്‍കുമാര്‍, മോഹനന്‍ വെള്ളിനേഴി (ജോ.ട്രഷറര്‍മാര്‍) എന്നിവരടങ്ങുന്ന 29 അംഗ എക്സിക്യൂട്ടീവിനേയും, 83 പേരടങ്ങുന്ന കേന്ദ്ര കമ്മറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം