ഹാജര്‍നിലയില്‍ ഉന്നത നിലവാരം പുലര്‍ത്തിയവരെ ആദരിച്ചു
Wednesday, June 1, 2016 4:23 AM IST
ഷിക്കാഗോ: മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്നാനായ ദേവാലയത്തിലെ മതബോധന സ്കൂളില്‍ ഹാജര്‍നിലയില്‍ ഉന്നത നിലവാരം പുലര്‍ത്തിയ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു. മെയ് 29നു ഞായറാഴ്ച രാവിലെ പത്തിനുള്ള വിശുദ്ധ കുര്‍ബാനയ്ക്കുശേഷമാണ് കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കിയത്. 132 കുട്ടികളാണ് ഈവര്‍ഷം അവാര്‍ഡിന് അര്‍ഹരായത്.

വികാരി ഫാ. തോമസ് മുളവനാല്‍, അസിസ്റന്റ് വികാരി ഫാ. ജോസ് ചിറപ്പുറത്ത്, ഫാ. ജഗിന്‍ പുത്തന്‍പുരയ്ക്കല്‍ എന്നിവര്‍ ചേര്‍ന്നു കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. സ്കൂള്‍ ഡയറക്ടര്‍മാരായ സജി പുതൃക്കയില്‍, മനീഷ് കൈമൂലയില്‍, സി. സേവ്യര്‍, അധ്യാപകര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോണിക്കുട്ടി പിള്ളവീട്ടില്‍