ഷിക്കാഗോ മലയാളി അസോസിയേഷന്‍ ചര്‍ച്ചാവേദി ജൂണ്‍ 12ന്
Wednesday, June 1, 2016 4:22 AM IST
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ ചര്‍ച്ചാവേദിയുടെ ആഭിമുഖ്യത്തില്‍ 'സാമുദായിക സംഘടനകളുടെ വളര്‍ച്ച, സാമൂഹിക സംഘടനകളുടെ വളര്‍ച്ചയെ തടസപ്പെടുത്തുന്നുവോ' എന്ന വിഷയത്തില്‍ ജൂണ്‍ 12-നു (ഞായറാഴ്ച) വൈകുന്നേരം അഞ്ചു മുതല്‍ ഡിബേറ്റ് നടത്തപ്പെടുന്നു.

മൌണ്ട് പ്രോസ്പെക്ടസിലെ സിഎംഎ ഹാളില്‍ (834 ഋ ഞമിറ ഞറ, ങഠ ജൃീുലര, കഘ 60056) പ്രസിഡന്റ് ടോമി അമ്പേനാട്ടിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തിനു ചര്‍ച്ചാവേദി കോര്‍ഡിനേറ്റര്‍ ജെസി റിന്‍സി, സെക്രട്ടറി ബിജി സി. മാണി, ട്രഷറര്‍ ജോസ് സൈമണ്‍ മുണ്ടപ്ളാക്കില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. വിവിധ സാമുദായിക, സാമൂഹിക സംഘടനാ നേതാക്കള്‍ ഡിബേറ്റില്‍ പങ്കെടുത്ത് സംസാരിക്കും.

ഈ ചര്‍ച്ചാവേദിയിലേക്ക് എല്ലാ മലയാളികളേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. അച്ചീവ് റിയാലിറ്റിയും ലിങ്കണ്‍വുഡ് മോര്‍ട്ട്ഗേജുമാണു സ്പോണ്‍സര്‍മാര്‍. ജിമ്മി കണിയാലി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം