തൃശൂര്‍ ജില്ലാ സൌഹൃദവേദി ധനസഹായം കൈമാറി
Monday, May 30, 2016 7:09 AM IST
ദമാം: സൌദി അറേബിയിലെ വ്യവസായ നഗരമായ ജുബൈലില്‍ മരിച്ച ഒല്ലൂര്‍ മരത്താക്കര കൈപറബാത്ത് ദിവാകരന്റെ കുടുംബത്തിനുള്ള മരണാനന്തര ദനസഹായം 2.25 ലക്ഷം രൂപ കെ. രാജന്‍ എംഎല്‍എ, ദിവാകരന്റെ പത്നി ഷേര്‍ളി ദിവാകരനു കൈമാറി.

ചടങ്ങില്‍ സൌഹൃദവേദി കോ-ഓര്‍ഡിനേറ്റര്‍ സലിം, സെക്രട്ടറി മാളമുഹയുദ്ദീന്‍, ജയവര്യര്‍ ജുബൈല്‍, സന്തോഷ് ദമാം, രാമചന്ദ്രന്‍, യൂസുഫ് ചാഴൂര്‍ എന്നിവര്‍ പങ്കെടുത്തു.

കഴിഞ്ഞ ഏപ്രിലില്‍ ജുബൈല്‍ ആശുപത്രിയില്‍ ഹൃദയാഘാതം മൂലമാണു ദിവാകരന്‍ മരിച്ചത്.