കല കുവൈത്ത്: സമന്വയം2016 അതിഥികള്‍ക്കു സ്വീകരണം നല്‍കി
Friday, May 27, 2016 4:38 AM IST
കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈത്തിന്റെ ഈ വര്‍ഷത്തെ മെഗാ സാംസ്കാരിക മേളയായ സമന്വയം2016 ല്‍ മുഖ്യാതിതിയായി പങ്കെടുക്കുന്ന പ്രശസ്ത സാഹിത്യകാരന്‍ എന്‍.എസ്. മാധവന്‍, പ്രശസ്ത ഗായകര്‍ ലതിക, ദിനേശ് എന്നിവര്‍ക്ക് കല കുവൈത്ത് പ്രവര്‍ത്തകര്‍ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. 27-നു രാവിലെ പത്തു മുതല്‍ സൌത്ത് സബാഹിയ അല്‍ ഫൈസാലിയ ഹാളിലാണ് ഒരു ദിവസം നീണ്ടുനില്‍ക്കുന്ന സാംസ്കാരിക മേള സംഘടിപ്പിച്ചിരിക്കുന്നത്.

സാംസ്കാരിക സമ്മേളനത്തിന്റെയും ഈ വര്‍ഷത്തെ മാതൃഭാഷ പഠന പരിപാടികളുടേയും ഉദ്ഘാടനം എന്‍.എസ്. മാധവന്‍ നിര്‍വ്വഹിക്കും. വൈകിട്ട് നടക്കുന്ന സംഗീതസന്ധ്യക്ക് പ്രശസ്ത ഗായകരായ ലതികയും ദിനേശും നേതൃത്വം നല്‍കും. പരിപാടിയുടെ ഭാഗമായി കല കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികള്‍, കുവൈറ്റിലെ പ്രശസ്ത സാഹിത്യകാരന്മാരുടെ കൃതികള്‍ ഉള്‍പ്പെടുത്തിയുള്ള പുസ്തക പ്രദര്‍ശനം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. കല കുവൈറ്റ് ബഹറിന്‍ എക്സ്ചേഞ്ച് ബാലകലാമേള 2016 ലെ വിജയികള്‍ക്കുള്ള പുരസ്കാര വിതരണവും ഈ വര്‍ഷത്തെ കല കുവൈറ്റ് രമേശ് സ്മാരക പ്രവാസി പുരസ്കാര സമ്മാനവും വേദിയില്‍ വെച്ച് നടക്കും.

പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്കായി കുവൈറ്റിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു വാഹന സൌകര്യം ഏര്‍പ്പാടാക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് കല കുവൈറ്റ് പ്രവര്‍ത്തകരെ 66863957, 97817100, 94013575, 24317875 എന്നി നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍