പുതിയ കേരള സര്‍ക്കാരിനു കേരള അസോസിയേഷന്‍ കുവൈറ്റിന്റെ അഭിവാദ്യങ്ങള്‍
Wednesday, May 25, 2016 8:19 AM IST
കുവൈത്ത്: ഇടതുപക്ഷ ജനധിപത്യ മുന്നണി പ്രവാസികളുടെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കാന്‍ പുതിയ സര്‍ക്കാരിനു കഴിയട്ടെ എന്ന് കേരള അസോസിയേഷന്‍ കുവൈറ്റ് ആശംസിച്ചു. കേരള ജനങ്ങളുടെ പ്രതീക്ഷക്കനുസരിച്ച് ഈ സര്‍ക്കാര്‍ ക്രിയാതമകമായി ഭരണം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയട്ടെ എന്നും യോഗം വിലയിരുത്തി. അധികാരം ഏറ്റെടുത്ത എല്ലാ മന്ത്രിമാര്‍ക്കും അസോസിയേഷന്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. ആഘോഷവേളയില്‍ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ മധുരം നല്‍കി ആഘോഷിച്ചു. പ്രവാസികള്‍ നടത്തിയ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഇടതുപക്ഷ സംസ്ഥാന കമ്മിറ്റി പ്രത്യേകം അഭിവാദ്യം രേഖപ്പെടുത്തിയിരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍