സീറോ മലബാര്‍ യൂത്ത് മൂവ്മെന്റ് അബുദാബി തീര്‍ഥയാത്ര സംഘടിപ്പിച്ചു
Tuesday, May 24, 2016 6:22 AM IST
അബുദാബി: സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക യുവജന സംഘടനായ സീറോ മലബാര്‍ യൂത്ത് മൂവ്മെന്റ് (ടങഥങ) അല്‍ ഐന്‍ സെന്റ് മേരീസ് പള്ളിയിലേക്കു തീര്‍ഥയാത്ര സംഘടിപ്പിച്ചു.
ആഗോള കത്തോലിക്കാ സഭ കരുണയുടെ വര്‍ഷമായി പ്രഖ്യാപിച്ചിരിക്കുന്ന ഈ വേളയില്‍ സ്നേഹത്തിന്റെയും ക്ഷമയുടെയും കരുണയുടെയും സന്ദേശം ഉയര്‍ത്തി പിടിച്ചു നടത്തിയ തീര്‍ഥാടനം എല്ലാവരിലും പുതിയ ഒരു ഉണര്‍വു സൃഷ്ടിച്ചു.

കരുണയുടെ വര്‍ഷത്തില്‍ യുവജനങ്ങള്‍ കാരുണ്യത്തിന്റെ സന്ദേശ വാഹകര്‍ ആകണമെന്നു തീര്‍ഥയാത്ര ഉദ്ഘാടനം ചെയ്തുകൊണ്ട് ടങഥങ അബുദാബിയുടെ ആനിമേറ്റര്‍ ജോജി അലക്സ് ആഹ്വാനം ചെയ്തു. വൈസ് പ്രസിഡന്റ് ജേക്കബ് ചാക്കോ തീര്‍ഥയാത്രയുടെ ക്യാപ്റ്റന്‍ ആയിരുന്നു. പ്രസിഡന്റ് നോബിള്‍ ജേക്കബ്, ഓര്‍ഗനൈസര്‍ ടോം ജോസ്, ജനറല്‍ സെക്രട്ടറി ജിബിന്‍ ഫ്രാന്‍സിസ്, ജെനോ ജോസ്, സുനില്‍ മാത്യു, ഷാജി, നോബിള്‍ കെ. ജോസഫ് തുടങ്ങിയവര്‍ തീര്‍ഥയാത്രയ്ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള