മുസ്ലിം ലീഗിന്റെ വിജയം ഖത്തര്‍ കെഎംസിസി കാസര്‍ഗോഡ് മണ്ഡലം ആഘോഷിച്ചു
Saturday, May 21, 2016 4:46 AM IST
ദോഹ: ഇടതുതരംഗം ആഞ്ഞുവീശി കേരളമാകെ ആടിയുലഞ്ഞപ്പോഴും ഹരിതകോട്ടകള്‍ക്ക് കാര്യമായ പോറലുകളില്ലാതെ കരുത്തുകാട്ടിയ മുസ്ലിം ലീഗിന്റെയും കാസര്‍ഗോഡ് മഞ്ചേശ്വരം മണ്ഡലത്തില്‍ വര്‍ഗീയ ഫാസിസ്റുകള്‍ക്കുമീതെ മിന്നുന്ന ജയം ആവര്‍ത്തിച്ച എന്‍.എ. നെല്ലിക്കുന്നിന്റേയും പി.ബി. അബ്ദുല്‍ റസാക്ക് എന്നിവരുടെ വിജയം ഖത്തര്‍ കെഎംസിസി കാസര്‍ഗോഡ് മണ്ഡലം കമ്മിറ്റി ആഘോഷിച്ചു.

ഖത്തര്‍ കെഎംസിസി സ്റേറ്റ് പ്രസിഡന്റ് എസ്.എ.എം. ബഷീര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മൊയ്തീന്‍ ആധുര്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജനറല്‍ സെക്രട്ടറി ഷാനിഫ് പൈക്ക, ലുക്മാനുല്‍ ഹകീം, ബഷീര്‍ ചെര്‍ക്കള, കെ.പി. ആദംകുഞ്ഞി, ഹമീദ് മാന്യ, റഫീക്ക് കുന്നില്‍, യൂസുഫ് മാരപനടുക്ക, അഷ്റഫ് പള്ളപാടി, ബാവ ആലംപാടി, അന്‍വര്‍ കടവത്ത്, സെക്രട്ടറി അലി ചേരൂര്‍ എന്നിവര്‍ സംസാരിച്ചു.