ഡാളസില്‍ ശ്രേയസ് ആന്റണിയുടെ പൊതുദര്‍ശനം മേയ് 18ന്
Wednesday, May 18, 2016 6:23 AM IST
ഡാളസ്: ലേക്ക് റെ എബാര്‍ഡില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ച തൃശൂര്‍ ചിറക്കല്‍ മാളിയേക്കല്‍ ആന്റണി-മേരി ദമ്പതികളുടെ മകന്‍ ശ്രേയസ് ആന്റണിയുടെ മൃതദേഹം മേയ് 18നു (ബുധന്‍) വൈകുന്നേരം 6.30 മുതല്‍ 7.30 വരെ സണ്ണിവെയ്ല്‍ ന്യൂഹോപ് ഫ്യൂണറല്‍ ഹോമില്‍ പൊതുദര്‍ശനത്തിനുവയ്ക്കും. തുടര്‍ന്നു നടക്കുന്ന വേയ്ക്ക് സര്‍വീസിനെ ഫാ. സിനു ജോസഫ് കാര്‍മികത്വം വഹിക്കും.

ജനുവരിയില്‍ വിവാഹനിശ്ചയം നടത്തിയ പ്രതിശ്രുത വധുവിന്റെ ഗ്രാജുവേഷന്‍ ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് മിഷിഗണില്‍നിന്നും ശ്രേയസ് ഡാളസില്‍ എത്തിയത്. ഞായറാഴ്ച കൂട്ടുകാരുമൊത്ത് ലേക്കില്‍ നീന്താനെത്തിയ ശ്രേയസ് അപകടമേഖലയാണെന്നറിയാതെ കയത്തിലേക്ക് മുങ്ങിത്താഴുകയായിരുന്നു.

മൃതദേഹം തൃശൂരിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളെല്ലാം പൂര്‍ത്തീകരിച്ചതായി സണ്ണി മാളിയേക്കല്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: ആന്റണി 919961477415.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍