കണ്ണീരില്‍ കുതിര്‍ന്ന പ്രവാസി കൂട്ടായ്മ: ഗവര്‍ണര്‍ ഓഫീസിലേക്കു പ്രതിഷേധ റാലി നടത്തി
Wednesday, May 18, 2016 6:22 AM IST
ന്യൂയോര്‍ക്ക്: അകാല മൃത്യു അടഞ്ഞ പ്രവീണ്‍ വര്‍ഗീസിന്റെ അമ്മയ്ക്കുവേണ്ടി അമേരിക്കയുടെ നാനാ ഭാഗങ്ങളില്‍നിന്നു ജിബി തോമസ് മോളോപ്പറമ്പില്‍ വിളിച്ചു ചേര്‍ത്ത നാഷണല്‍ കണ്യുണിറ്റി കോണ്‍ഫറന്‍സ് കോളിലേക്ക് ഫോണ്‍വിളികളുടെ അണമുറിയാത്ത പ്രവാഹമായിരുന്നു. കോളുകളുടെ ബാഹുല്യം നിമിത്തം പലര്‍ക്കും കോളില്‍ കയറാനായില്ല. പക്ഷെ പങ്കെടുത്തവര്‍ക്കൊക്കെ ഒന്നേ പറയുവാനുണ്ടായിരുന്നുള്ളൂ ഈ അമ്മയോടു കൂടെ ഏതറ്റം വരെയും ഞങ്ങളുണ്ട് എന്നത്, ജാതിയും മതവും വര്‍ഗവും ഒന്നും ഒരു തടസമായില്ല ആ അമ്മയുടെ കണ്ണുനീരിനു മുന്‍പില്‍, ഫോമയോ ഫോക്കാനയോ മറ്റു സംഘടനകളോ ഒന്നും ഒരു പരിധികള്‍ ആയില്ല.

പ്രാര്‍ഥനയോടെ തുടക്കം കുറിച്ച ഫാ. ലിജു പോള്‍, മെക്സിക്കോയില്‍ സന്ദര്‍ശനത്തില്‍ ആയിരുന്ന ഫോമ മുന്‍ പ്രസിഡന്റ് ജോണ്‍ ടൈറ്റസ്, ഭാര്യ കുസുമം ടൈറ്റസ്, മസ്കറ്റില്‍ നിന്നും തോമസ് കോശി, കൊച്ചിയില്‍ നിന്നും അലക്സ് കോശി, ഫിലിപ്പ് ചാമത്തില്‍, ഫോമ ഫൊക്കാന മുന്‍ പ്രസിഡന്റ് ശശിധരന്‍ നായര്‍, ഫോമ മുന്‍ പ്രസിഡന്റ് ജോര്‍ജ് മാത്യു, ഫോമ മുന്‍ ജനറല്‍ സെക്രട്ടറിമാരായ അനിയന്‍ ജോര്‍ജ്, ജോണ്‍ സി. വര്‍ഗീസ്, ഗ്ളാഡ്സണ്‍ വര്‍ഗീസ്, ഫോമ വൈസ് പ്രസിഡന്റ് വിന്‍സണ്‍ പാലത്തിങ്കല്‍, കേരള ചേംബര്‍ ഓഫ് കോമേഴ്സ് ചെയര്‍മാന്‍ തോമസ് മൊട്ടക്കല്‍, ദിലീപ് വര്‍ഗീസ്, ഗോപിനാഥന്‍ നായര്‍, ഫൊക്കാനയുടെ മുന്‍ പ്രസിഡന്റ് ജെ മാത്യു, ഫൊക്കാന റീജണല്‍ വൈസ് പ്രസിഡന്റ് എറിക് മാത്യു, മാധ്യമ രംഗത്തുനിന്ന് ശിവന്‍ മുഹമ്മ, ഡോ. ജോര്‍ജ് കാക്കനാട്ട്, ജോയിച്ചന്‍ പുതുക്കുളം, കൃഷ്ണ കിഷോര്‍, ജോസ് കാടാപ്പുറം, താജ് മാത്യു, പി.പി. ചെറിയാന്‍, സണ്ണി പൌലോസ്, മധു രാജന്‍, രാജു പള്ളത്ത്, സുനില്‍ ട്രൈസ്റാര്‍, ജോസഫ് ഇടിക്കുള, ഷിജോ പൌലോസ്, ടോം തരകന്‍, തെരേസ ടോം, സരോജാ വര്‍ഗീസ്, എ.സി. ജോര്‍ജ്,

ഫോമ ജുഡിഷ്യല്‍ കൌണ്‍സില്‍ ചെയര്‍മാന്‍ പോള്‍ സി. മത്തായി, ഫോമ ജുഡീഷല്‍ കൌണ്‍സില്‍ മെംബര്‍മാരായ അലക്സ് ജോണ്‍, യോഹന്നാന്‍ ശങ്കരത്തില്‍, ഫിലിപ്പ് മഠത്തില്‍, രാജു ഫിലിപ്പ്, രാജ് കുറുപ്പ്, ഡോ. ജേക്കബ് തോമസ്, കുഞ്ഞ് മലയില്‍, ഷാജി മാത്യു, തോമസ് മാത്യു (അനിയന്‍), സാബു സഖറിയ, രാജു വര്‍ഗീസ്, അലക്സ് ജോണ്‍, കലാ ഷാഹി, ദയ കാമ്പിയില്‍, ലൂക്കോസ് പൈനുംകന്‍, ഔസഫ് വര്‍ക്കി, ജയിംസ് പുളിക്കല്‍, റെജി ചെറിയാന്‍, ആശ മാത്യു, ജോസി കുരിശിങ്കല്‍, ടോബി മഠത്തില്‍, ബിജു ഫിലിപ്പ്, സണ്ണി വള്ളിക്കുളം, ജോമോന്‍ കളപ്പുരക്കല്‍, ബീന വള്ളിക്കുളം, ജിമ്മി വാച്ചാച്ചിറ (അറ്റോര്‍ണി), ഹരി നമ്പൂതിരി, ബിനു മാമ്പിള്ളി, തോമസ് ജോണ്‍, ലാലി കളപ്പുരക്കല്‍, സണ്ണി ഏബ്രഹാം, റിനി പൌലോസ്, റോയ് ചെങ്ങന്നൂര്‍ ചെറിയാന്‍ കോശി തുടങ്ങിയവരും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും ജെഎഫ്എ ചെയര്‍മാനുമായ തോമസ് കൂവള്ളൂര്‍, രഞ്ജന്‍ ഏബ്രഹാം, അച്ചന്‍ കുഞ്ഞ്, യു.എ. നസീര്‍, പോള്‍ കുറ്റിക്കാട്ട്, ഏലിയാസ് പോള്‍, ജോ പണിക്കര്‍, താരാ സാജന്‍, ബിനു ജോസഫ്, ബേബി മണക്കുന്നേല്‍, വസന്ത് നമ്പ്യാര്‍, ജോണ്‍സന്‍ കണ്ണൂക്കാടന്‍, ബിജി സി. മണി, ജോണിക്കുട്ടി പിള്ളവീട്ടില്‍, ജോണി ചാക്കോ, സജു ജോസഫ്, ജോസഫ് ഔസോ, റോഷന്‍ ജോണ്‍, ടോജോ തോമസ്, ബിജു തോമസ്, സജി പോള്‍ എന്നിവരും വിവിധ അസോസിയേഷനുകളെ പ്രതി നിധീകരിച്ച് നിഷാ മാത്യൂസ്, ജോസ് തെക്കേടം, ഷൈനി ഹരിദാസ്, ബിനു, സിബി ചെറിയാന്‍, ഷീബ ജോണ്‍, സിബി ഫിലിപ്പ്, ജൂബി, പ്രിയ മേനോന്‍, വാണി മുരളി, ജൈമോള്‍ തോമസ്, മെര്‍ലിന്‍ കുന്നേല്‍, ഷീബ പുന്നൂസ്, മീര രാജു, സുബി ബിനോയ്, ഐ.ബി. ജേക്കബ്, രുഗ്മിണി പദ്മകുമാര്‍, മാലിനി നായര്‍, ഷീല ശ്രീകുമാര്‍, സ്വപ്ന, രാജേഷ് തുടങ്ങി അന്‍പതില്‍ പരം വനിതാ നേതാക്കള്‍. പ്രവീണ്‍ വര്‍ഗീസ് ആക്ഷന്‍ കൌണ്‍സിലിനുവേണ്ടി മിനി ഏബ്രഹാം, നിഷാ മാത്യൂസ്, സുസന്‍, സുഭാഷ് ജോര്‍ജ്, ജോസ് മനക്കല്‍, ബിജു വര്‍ഗീസ്, സഞ്ജു, ജോയ്, വിനോദ് വര്‍ഗീസ്, സോബിന്‍, ആനി ,ജൂലിയ തുടങ്ങിയവരും പങ്കെടുത്തു. പ്രശസ്ത ഗായകന്‍ എം.ജി. ശ്രീകുമാര്‍, പിന്നണി ഗായിക രഞ്ജിനി ജോസ് തുടങ്ങി നിരവധി വിശിഷ്ടവ്യക്തികളും പങ്കെടുത്തു.

ജൂലൈ 29 പ്രവീണ്‍ ദിനമായി ആചരിക്കുവാനും അന്നേ ദിവസം ഷിക്കാഗോയില്‍ ഗവര്‍ണര്‍ ഓഫീസിനു മുമ്പില്‍ ജിബി തോമസ്, മറിയാമ പിള്ള, ഗ്ളാഡ്സന്‍ വര്‍ഗീസ്, ബെന്നി വാച്ചാച്ചിറ തുടങ്ങിയവര്‍ നയിക്കുന്ന പ്രതിഷേധ റാലിയില്‍ ആയിരക്കണക്കിന് ജനങ്ങള്‍ ഒപ്പിട്ട മെമ്മോറാണ്ടം അറ്റോര്‍ണി ഓഫീസിലും ഗവര്‍ണര്‍ ഓഫീസിലും സമര്‍പ്പിക്കും.

പ്രവീണ്‍ വര്‍ഗീസ് ആക്ഷന്‍ കൌണ്‍സിലിനോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ഒരു നാഷണല്‍ കമ്മിറ്റിക്കു രൂപം കൊടുക്കുന്നതിനായി ഗ്ളാഡ്സന്‍ വര്‍ഗീസ്, ബെന്നി വാച്ചാച്ചിറ തുടങ്ങിയവരെ ചുമതലപ്പെടുത്തി.

കോണ്‍ഫറന്‍സ് കോളില്‍ താത്പര്യത്തോടെ പങ്കെടുത്ത വ്യക്തികള്‍, രാജ്യത്താകമാനമുള്ള സംഘടനാ നേതാക്കന്മാര്‍ തുടങ്ങിയവര്‍ കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കും. ബിജു ജോര്‍ജ് ഷിക്കാഗോ സിറ്റിയില്‍ റാലി നടത്തുന്നതിനുള്ള പെര്‍മിറ്റിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.

അമേരിക്കന്‍ മലയാളികളില്‍ നിന്നുള്ള അറ്റോര്‍ണിമാര്‍, ഡോക്ടര്‍മാര്‍, സൈക്കോളജിസ്റുകള്‍, സോഷ്യല്‍ വര്‍ക്കര്‍, സൈക്യാട്രിസ്റ്, പോലീസ് ഓഫീസര്‍മാര്‍ തുടങ്ങിയവരുടെ ഒരു കൂട്ടായ്മ സംഘടിപ്പിക്കേണ്ടതുണ്െടന്നും അതിനു മുന്‍കൈ എടുക്കെണമെന്നും മധു കൊട്ടാരക്കര അഭിപ്രായപ്പെട്ടു.

പ്രതിഷേധ പ്രകടനം നടക്കുന്ന ജൂലൈ 29നു ഗവര്‍ണര്‍ ഓഫീസിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു ലെറ്ററുകള്‍, ഫാക്സ്, ഇ-മെയില്‍ തുടങ്ങിയവ അയയ്ക്കുവാനും ഫോണ്‍ കോളുകള്‍ ചെയ്യുവാനും ബെന്നി വാച്ചാച്ചിറ ആഹ്വാനം ചെയ്തു. തുടര്‍ന്നു ബീന വള്ളിക്കുളം, സാം ഉമ്മന്‍, കുസുമം ടൈറ്റസ്, തോമസ് മൊട്ടക്കല്‍, ജോണ്‍ സി. വര്‍ഗീസ്, ജിബി തോമസ് മോളോപ്പറമ്പില്‍ എന്നിവര്‍ സംസാരിച്ചു.

പ്രവീണിനോട് കാണിക്കുന്ന സ്നേഹത്തിനും പങ്കെടുത്ത എല്ലാവര്‍ക്കും ലവ്ലി വര്‍ഗീസും വിനോദ് കൊണ്ടൂരും നന്ദി അറിയിച്ചു.

റിപ്പോര്‍ട്ട്: ജോസഫ് ഇടിക്കുള